HOME
DETAILS

ജഹാംഗീര്‍പുരിയിലെ അക്രമങ്ങളില്‍ പൊലിസിന്റെ പങ്ക് അന്വേഷിക്കണം; വര്‍ഗീയ സംഘര്‍ഷങ്ങളില്‍ എന്‍.ഐ.എ അന്വേഷണത്തിനും ഹരജി

  
backup
April 18 2022 | 17:04 PM

police-role-in-jahangirpuri-violence-should-be-investigated

ന്യൂഡല്‍ഹി: ഹനുമാന്‍ ജയന്തി ഘോഷയാത്രക്ക് പിന്നാലെ ജഹാംഗീര്‍പുരിയിലുണ്ടായ അക്രമസംഭവങ്ങളില്‍ പൊലിസിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യം.
വാളുകളും ലാത്തികളും തോക്കുകളുമായിട്ടാണ് ബജ്‌റംഗ്ദളിന്റെ യുവജനവിഭാഗം ഘോഷയാത്ര നടത്തിയതെന്ന് ടി.വി ചാനലുകളില്‍ സംപ്രേഷണം ചെയ്ത വീഡിയോ തെളിവുകളും ദൃക്‌സാക്ഷി റിപ്പോര്‍ട്ടുകളുമുണ്ട്. ഘോഷയാത്രക്ക് അനുമതിയുണ്ടെന്ന് പൊലിസ് വ്യക്തമാക്കിയതാണ്. ആയുധം കൊണ്ടുപോകാന്‍ പൊലിസ് അനുമതി നല്‍കിയോ നോമ്പ് തുറക്കാനുള്ള കൃത്യസമയത്ത് പ്രകോപനപരവും ആക്രമണാത്മകവുമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് സായുധ സംഘമുള്ള ജാഥക്ക് മസ്ജിദിന് മുന്നില്‍ നിര്‍ത്താന്‍ അനുവദിച്ചതിന് ആരാണ് ഉത്തരവാദി എന്ന് സിപി.എം നേതാവ് വൃന്ദ കാരാട്ട് ചോദിച്ചു.

ഡല്‍ഹി പൊലിസ് കമീഷണര്‍ക്ക് അയച്ച കത്തിലാണ് വൃന്ദാകാരാട്ട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതിനുമുമ്പ് ഈ പ്രദേശത്ത് വര്‍ഗീയ സ്വഭാവമുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. പൊലിസിന്റെ ഇത്തരം ബോധപൂര്‍വമുള്ള വീഴ്ചകളാണ് പ്രശ്നം സൃഷ്ടിച്ചതെന്നും വൃന്ദ കത്തില്‍ ചൂണ്ടിക്കാട്ടി.

അതേ സമയം രാമനവമി, ഹനുമാന്‍ ജയന്തി ദിനങ്ങളില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ എന്‍.ഐ.എയുടെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജിയും ഫയല്‍ ചെയ്തു. ഘോഷയാത്രയ്ക്കിടെ ഭക്തരെ ആക്രമിച്ചതും വെടിവച്ചും കലാപം ഉണ്ടാക്കിയതും എല്ലാം രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്ന് ഹരജിയില്‍ പറയുന്നു.
ഏപ്രില്‍ 16ന് ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തി ആഘോഷത്തോടനുബന്ധിച്ചും അതിനുമുമ്പ് രാജസ്ഥാന്‍, ഗുജറാത്ത്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ രാമനവമി ആഘോഷത്തിലും ജെ.എന്‍.യു ക്യാമ്പസിലും അക്രമണം ഉണ്ടായെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

എന്‍ഐഎ അന്വേഷണം ഏറ്റെടുക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.
എല്ലാ സമുദായങ്ങളും ഏറ്റുമുട്ടലുകള്‍ ഒഴിവാക്കണമെന്നും പ്രാര്‍ഥനകള്‍ക്ക് അക്രമസംഭവങ്ങളുമായി ബന്ധമില്ലെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. രാമനവമിയെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago