ചികിത്സാ സഹായ വിവാദം: ഒപ്പിട്ടത് എം.എല്‍.എ എന്ന നിലയില്‍,വിശദീകരണവുമായി വി.ഡി സതീശന്
തിരുവനന്തരപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം ലഭിക്കാന്‍ എം.എല്‍.എ എന്ന നിലയില്‍ താന്‍ ഒപ്പിട്ടുനല്‍കിയത് അര്‍ഹനായ വ്യക്തിക്ക് തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. തട്ടിപ്പിനെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകവെയാണ് വിശദീകരണവുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തിയത്.
വ്യക്തിപരമായി തനിക്ക് അറിയാവുന്ന ആളാണ്. വരുമാനം രണ്ട് ലക്ഷത്തില്‍ താഴെയാണ് എന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നു. ഗോവിന്ദന് മാഷിന്റെ പ്രസ്താവന പദവിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സിഎംഡിആര്‍ഫ് തട്ടിപ്പില്‍ ഓരോ ദിവസവും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത് സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. എന്നാല്‍ വി ഡി സതീശന് അടക്കമുള്ള പ്രതിപക്ഷ ജനപ്രതിനിധികളുടെ ശുപാര്‍ശയുടെ വിവരങ്ങള്‍ ആയുധമാക്കിയാണ് സിപിഎം തിരിച്ചടിക്കുന്നത്. വൃക്കരോഗിയായ എറണാകുളത്തെ മുന്‍പ്രവാസി പ്രതിപക്ഷ നേതാവിന്റെ ഓഫീസ് വഴി അപേക്ഷ നല്കിയതും ആറ്റിങ്ങലിലെ വ്യാജ അപേക്ഷകളില്‍ അടൂര്‍ പ്രകാശ് എംപി ഒപ്പിട്ടതുമാണ് തട്ടിപ്പിന് പിന്നിലെ കോണ്‍ഗ്രസ് ബന്ധമായി സിപിഎം എടുത്തുകാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."