സില്‍വര്‍ലൈനിന് മുഖ്യമന്ത്രി നേരിട്ടെത്തി കുറ്റി നാട്ടിയാലും എടുത്തുകളയും: കെ സുധാകരന്
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് മുഖ്യമന്ത്രി നേരിട്ടെത്തി കുറ്റി നാട്ടിയാലും എടുത്തുകളയുമെന്നും തോന്നുംപോലെ പ്രവര്‍ത്തിക്കാന്‍ പിണറായി വിജയന്റെ സ്വന്തം പ്രോപ്പര്‍ട്ടിയല്ല കേരളമെന്നും കെ സുധാകരന്. റിപ്പോര്‍ട്ട് എന്തായാലും പദ്ധതി നടപ്പാക്കാനാണെങ്കില്‍ എന്തിനാണ് സാമൂഹ്യാഘാത പഠനം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.
പി.ജെ കുര്യന് രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ എഐസിസിയെ അറിയിച്ചു നടപടിയെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് എഐസിസിയാണ്. കെ.വി തോമസിനെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ല.
സൗഹാര്‍ദപരമായിട്ടാണ് കെ.വി തോമസിനോട് സംസാരിച്ചിട്ടുള്ളത് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിട്ടില്ല. തന്റെ സാമ്പത്തിക പശ്ചാത്തലം തുറന്ന പുസ്തകമാണ്. ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും സുധാകരന് പറഞ്ഞു. മുഖ്യമന്ത്രി വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സുധാകരന് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."