HOME
DETAILS

എസ്.ഡി.പിഐക്കും മുമ്പ് നിരോധിക്കേണ്ടത് ആര്‍എസ്എസിനെയെന്ന് കോടിയേരി, ഇരു സംഘടനകളും ശ്രമിക്കുന്നത് വര്‍ഗീയ കലാപത്തിന്

  
backup
April 19 2022 | 13:04 PM

kodiyeri-said-the-rss-should-be-banned-before-the-sdpi-1234

തിരുവനന്തപുരം: എസ്.ഡി.പിഐയെ എന്താണ് നിരോധിക്കാത്തതെന്നാണ് ബിജെപി ചോദിക്കുന്നത്. അങ്ങനെയെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍എസ്എസിനെ അല്ലേ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യം കണ്ട ഏറ്റവും വലിയ തീവ്രവാദ പ്രവര്‍ത്തനം നടത്തിയവരാണ് ആര്‍.എസ്.എസ്. ബാബ്റി മസ്ജിദിന്റെ തകര്‍ച്ച, ഗാന്ധിയുടെ കൊലപാതകം. ഇവ നടത്തിയ സംഘടനയല്ലേ ആര്‍എസ്എസ്. എന്നും കോടിയേരി ചോദിച്ചു.

രാജ്യത്ത് നിരവധി തീവ്രവാദസംഘടനകളുണ്ട്. അവയെയൊക്കെ നിരോധിക്കുക പ്രായോഗികമല്ല. നിരോധിച്ചാല്‍ മറ്റു പേരുകളില്‍ ഇതേ സംഘടന വീണ്ടും തുടങ്ങും. നിരോധനം കൊണ്ട് ആശയത്തെ ഇല്ലാതാകാന്‍ സാധിക്കില്ല. പാലക്കാട് കൊലപാതകങ്ങള്‍ ആസൂത്രിതമാണെന്നും കോടിയേരി ആവര്‍ത്തിച്ചു.

വര്‍ഗീയ കലാപത്തിനുള്ള പരിശ്രമമാണ് ഇരു സംഘടനകളും നടത്തുന്നത്. പാലക്കാട്ടെ കൊലപാതകങ്ങളിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്നതാണ് ഇരുവരുടെയും ലക്ഷ്യം. മതസൗഹാര്‍ദം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ്. ഭൂരിപക്ഷ, ന്യൂനപക്ഷം വര്‍ഗീയതകള്‍ ചൂണ്ടിക്കാണിച്ച് പരസ്പരം വളരാനുള്ള പരിശ്രമമാണ് നടക്കുന്നത്.
വിവിധ മതവിശ്വാസികളില്‍ ഭീതിപരത്തി രക്ഷകന്മാര്‍ ഞങ്ങളാണ് എന്ന് വരുത്താന്‍ പരിശ്രമിക്കുന്നു. മതത്തിന്റെ പേരുപറഞ്ഞാണ് ജനങ്ങളെ തിരിക്കുന്നത്. യഥാര്‍ത്ഥ മതവിശ്വാസികള്‍ വര്‍ഗീയ തീവ്രവാദ നിലപാടുകള്‍ക്കെതിരെ നിലപാട് സ്വീകരിക്കണം. മഹാഭൂരിപക്ഷം ജനങ്ങളും വര്‍ഗീയവാദത്തിനും കൊലപാതകത്തിനും എതിരാണ്. ആര്‍എസ്എസിന്റെ നേൃത്വത്തിലുള്ള കേന്ദ്ര ഭരണം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത് മുതലെടുക്കാനാണ് എസ്ഡിപിഐ ശ്രമിക്കുന്നത്. എന്നാല്‍ ഇത് ഭൂരിപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തും. വര്‍ഗീയ തീവ്രവാദ നിലപാടുകളെ ജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago