പാലക്കാട്ടെ കൊലപാതകങ്ങളില്‍ യു.ഡി.എഫ് നിലപാട് അത്ഭുതകരം; സി.പി.എം സെമിനാറിലേക്ക് രാഹുലിനേയും ക്ഷണിക്കുമെന്ന് കോടിയേരി
തിരുവനന്തപുരം: സി.പി.എം സെമിനാറിലേക്ക് കെ വി തോമസിനെ മാത്രമല്ല, വരാന്‍ തയ്യാറായാല്‍ രാഹുല്‍ ഗാന്ധിയെയും ക്ഷണിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ കെവി തോമസ് ധൈര്യം കാണിച്ചു. ശശി തരൂരിനെയും ചെന്നിത്തലയെയും വിളിച്ചിട്ടുണ്ട്. അവര്‍ വന്നിട്ടില്ല. സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയുമായി അടക്കുമോ. ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരനെ സ്റ്റേജിലേക്ക് കയറും മുന്‍പാണ് വിലക്കിയതെന്നും കോടിയേരി ചൂണ്ടിക്കാണിച്ചു.
പാലക്കാട്ടെ കൊലപാതകങ്ങളില്‍ യുഡിഎഫ് സ്വീകരിച്ച നിലപാട് അത്ഭുതകരമാണെന്നും കോടിയേരി പറഞ്ഞു. യുഡിഎഫ് രണ്ട് കൊലപാതകങ്ങളെയും അപലപിച്ചില്ല. കൊലയാളികളെ തള്ളിപ്പറയാനോ അവരുടെ നിലപാട് തുറന്നുകാണിക്കാനോ തയ്യറായിട്ടില്ല.
കൊലപാതകങ്ങള്‍ക്കുശേഷം ആര്‍എസ്എസും എസ്ഡിപിഐയും സര്‍ക്കാരിനും പൊലീസിനുമെതിരായാണ് പ്രചരണം നടത്തുന്നത്. നാട്ടില്‍ കലാപം സൃഷ്ടിച്ച് സര്‍ക്കാരിനെ അസ്ഥിരമാക്കുക എന്നതാണ് ലക്ഷ്യം. ആലപ്പുഴ സംഭവങ്ങള്‍ക്കുശേഷം സംസ്ഥാനത്താകെ പ്രകടനം നടത്തി കലാപം നടത്താനുള്ള ആര്‍എസ്എസ് ശ്രമം പൊലിസ് പ്രതിരോധിച്ചതാണ്. വര്‍ഗീയവാദികള്‍ക്കെതിരെ സുശക്തമായ നിലപാടാണ് എല്‍ഡിഎഫിനുള്ളത്. കലാപകാരികളെ അടിച്ചമര്‍ത്തണം. സമാധാന ജീവിതം ഉറപ്പാക്കുന്നതിനാണ് മുന്‍ഗണന. വര്‍ഗീയതയ്ക്കെതിരെ സിപിഎം ശക്തമായ ക്യാമ്പയിന്‍ സംഘടിപ്പിക്കും. കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."