കെ.എസ്.ആര്.ടി.സിക്ക് മൊത്തവിലയ്ക്ക് ഡീസല്‍ നല്‍കാനാവില്ല; സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരേ എണ്ണക്കമ്പനികള്‍
കൊച്ചി: കെ.എസ്.ആര്.ടി.സിക്ക് മൊത്തവിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എണ്ണക്കമ്പനികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. കെഎസ്ആര്‍ടിസിയുടെ ഹരജി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് എണ്ണക്കമ്പനികളുടെ വാദം.
പൊതുമേഖലയിലുള്ള കെ.എസ്.ആര്.ടി.സിയോട് കൂടുതല്‍ തുക വാങ്ങുകയും സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരില്‍ നിന്ന് കുറഞ്ഞ തുക ഈടാക്കുകയും ചെയ്യുന്ന നടപടി വിവേചനപരമാണെന്നു ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ നിരീക്ഷിച്ചിരുന്നു.
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ബി.പി.സി.എല്‍ ഓയില്‍ എന്നീ കമ്പനികളാണ് ഇപ്പോള്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
വില നിര്‍ണയം വിവേചനപരമെന്നും പൊതുതാത്പര്യത്തിനെതിരാണെന്നും കാണിച്ച് കെ.എസ്.ആര്.ടി.സി നല്കിയ ഹരജിയില്‍ ഡീസലിന് അധിക നിരക്ക് ഈടാക്കിയിരുന്ന എണ്ണക്കമ്പനികളുടെ നടപടിയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."