സി.പി.എമ്മിനെതിരേ ദീപിക ദിനപത്രം
കൊച്ചി
കോടഞ്ചേരിയിലെ പ്രണയവിവാഹ വിവാദത്തിൽ സി.പി.എമ്മിനെതിരേ സിറോ മലബാർ സഭയുടെ ദീപിക ദിനപത്രത്തിൽ മുഖപ്രസംഗം. കോടഞ്ചേരി ഉയർത്തുന്ന ചോദ്യങ്ങൾ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് സി.പി.എമ്മിനെ വിമർശിക്കുന്നത്. മുസ് ലിം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹങ്ങളിൽ ആശങ്കയുയർത്തുന്നത് ക്രൈസ്തവർ മാത്രമല്ല. ഹൈന്ദവ ക്രൈസ്തവ മുസ് ലിം സമുദായങ്ങളിൽപ്പെട്ട എല്ലാ മനുഷ്യരും വിഷയം ഒന്നിച്ച് ചിന്തിക്കേണ്ടതാണെന്നും മുഖപ്രസംഗം പറയുന്നു. ലൗ ജിഹാദ് ഇല്ലെന്നു പറയുന്ന സി.പി.എമ്മിന് ഇസ് ലാമിക തീവ്രവാദികളുടെ നീക്കത്തിൽ ഭയമുണ്ടെന്നും ദീപിക ആരോപിക്കുന്നു. പാർട്ടിക്കകത്ത് ചർച്ച ചെയ്ത് ഇക്കാര്യം മൂടിവച്ച് മതേതരത്വം പറയുകയാണ് സി.പി.എം. ജോയ്‌സ്നയെ പേടിപ്പിച്ചാണ് വിവാഹത്തിന് സമ്മതിപ്പിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ രക്ഷിതാക്കൾക്ക് അവകാശമില്ലേയെന്നും ദീപിക ചോദിക്കുന്നു. കെ.ടി ജലീലിനെയും മുഖപ്രസംഗം വിമർശിക്കുന്നുണ്ട്. കോലാഹലമുണ്ടാക്കരുതെന്ന ജലീലിന്റെ നിലപാട് ശരിയല്ല. ഇസ് ലാമിക തീവ്രവാദികൾ ഉയർത്തുന്ന പ്രശ്‌നത്തിൽ എല്ലാം മുസ് ലിംകളും പഴികേൾക്കേണ്ട സാഹചര്യം ഉണ്ടാക്കരുതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."