HOME
DETAILS
MAL
മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി ഡല്‍ഹി
backup
April 20 2022 | 09:04 AM
ന്യൂഡല്‍ഹി: പൊതു ഇടങ്ങളില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി ഡല്‍ഹി. ഡല്‍ഹി ലഫ് ഗവര്‍ണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് രാജ്യതലസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്.
പൊതുയിടങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ 500 രൂപ പിഴ ചുമത്തുമെന്ന് ഡിഡിഎംഎ അറിയിച്ചു. രാജ്യതലസ്ഥാനത്തും സമീപ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രഭരണ പ്രദേശത്തിന്റെ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്നത്.
മാസ്ക് നിര്‍ബന്ധമാക്കിയെങ്കിലും സ്കൂളുകളുടെ പ്രവര്‍ത്തനം തുടരാന്‍ തന്നെയാണ് യോഗത്തില്‍ എടുത്തിരിക്കുന്ന തീരുമാനം. കുട്ടികളുടെ സുരക്ഷ പരിഗണിച്ച് സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ മാസ്ക് കൃത്യമായി ധരിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്നും യോഗത്തില്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."