മെസ്സി 'ദ ബെസ്റ്റ് പ്ലെയര്‍'; ഫിഫ 2022 പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു, മികച്ച പരിശീലകന്‍ സ്‌കലോണി, ഗോള്‍കീപ്പര്‍ എമിലിയാനോ
പാരീസ്: ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രതീക്ഷകള്‍ തെറ്റിയില്ല. ഫിഫയുടെ ഇത്തവണത്തെ മികച്ച പുരുഷ ഫുട്‌ബോളര്‍ പുരസ്‌ക്കാരം മെസ്സിക്കു തന്നെ. 2022 ഫിഫ ബെസ്റ്റ് ഫുട്‌ബോളര്‍ (മെന്‍) ആയ് അര്‍ജന്റീനയുടെ ലയണല്‍ മെസ്സി തെരഞ്ഞെടുക്കപ്പെട്ടു. കരീം ബെന്‍സമയെയും കിലിയന്‍ എബാംപെയും മറികടന്നാണ് മെസ്സിയുടെ നേട്ടം. മികച്ച വനിതാ ഫുട്‌ബോളറായി സ്പാനിഷ് താരം അലക്‌സിയ പുട്ടിയസ് രണ്ടാംതവണയും തെരഞ്ഞെടുക്കപ്പെട്ടു.
ലോക ചാമ്പ്യന്മാര്‍ ഫിഫ പുരസ്‌കാര വേദിയിലും അജയ്യത തെളിയിച്ചു. മൊത്തം നാല് പുരസ്‌കാരങ്ങളാണ് അര്‍ജന്റീന നേടിയത്. അര്‍ജന്റീനക്ക് ലോകകിരീടം നേടിക്കൊടുത്ത ലിയോണല്‍ സ്‌കലോണിയാണ് മികച്ച പരിശീലകന്‍. ഗോള്‍കീപ്പറായി എമിലിയാനോ മാര്‍ട്ടിന്‍സും തെരഞ്ഞെടുക്കപ്പെട്ടു. ഖത്തര്‍ ലോകകപ്പില്‍, അര്‍ജന്റീനയുടെ വിജയത്തിന് ആവേശം വിതറിയ ഗാലറികളില്‍ നീരാകാശം തീര്‍ത്ത അര്‍ജന്റീന ആരാധകരാണ് ഫിഫയുടെ ബെസ്റ്റ് ഫാന്‍ പുരസ്‌കാരം നേടിയത്.
സ്പാനിഷ് മുന്നേറ്റ നിരക്കാരി അലക്‌സിയ പുട്ടിയസ് തുടര്‍ച്ചയായി രണ്ടാം തവണയാണ് ഫിഫയുടെ മികച്ച വനിതാ താരമാകുന്നത്.
മികച്ച വനിതാ ഗോള്‍കീപ്പര്‍ ആയി മേരി ഏര്‍പ്‌സും പരിശീലകയായി സറീന വീഗ്മാനും പുരസ്‌കാര പട്ടികയില്‍ ഇടം നേടി. മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരം ഭിന്നശേഷിക്കാരനായ മാര്‍ച്ചിന്‍ ഒലസ്‌കി സ്വന്തമാക്കി.
അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ഓര്‍മ്മകള്‍ നിറഞ്ഞ പാരീസിലെ വേദിയിലാണ് ഫിഫ ദി ബെസ്റ്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."