HOME
DETAILS
MAL
കടബാധ്യത: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ, തിരുനെല്ലിയില്‍ യുവാവ് ജീവനൊടുക്കി
backup
April 20 2022 | 15:04 PM
കല്പറ്റ: കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. തിരുനെല്ലി പഞ്ചായത്ത് കൊട്ടിയൂരിലെ കെ.വി. രാജേഷാണ്(35)ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാത്രി വീട്ടില്‍നിന്നു കാണാതായ ഇയാളെ വീട്ടുകാരും ബന്ധുക്കളും അന്വേഷിച്ചെങ്കിലും കണ്ടെത്തിയിരുന്നില്ല.
ബുധനാഴ്ച രാവിലെ കോട്ടിയൂര്‍ ബസ് സ്റ്റോപ്പില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൃഷി ആവശ്യത്തിനായി ബാങ്കുകളില്‍ നിന്നും അയല്‍കൂട്ടങ്ങളില്‍ നിന്നും സ്വകാര്യ വ്യക്തിയില്‍ നിന്നും വായ്പ വാങ്ങിയിരുന്നു. എന്നാല്‍, കൃഷി നശിച്ചതോടെ ഭീമമായ തുക നഷ്ടം വന്നു. സ്വന്തം പേരിലുള്ള സ്ഥലത്തിന്റെ രേഖ പണയം വെച്ച് കേരള ബാങ്കില്‍ നിന്നു 90,000 രൂപയും സ്വര്‍ണം പണയം വെച്ച് 60,000 രൂപയും വായ്പ എടുത്താണ് കൃഷി നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."