ശ്രീനിവാസന്‍ വധം: ഗൂഢാലോചന നടത്തിയവര്‍ ഉള്‍പെടെ കേസില്‍ 12 പേര്‍; നാല് പേര്‍ കസ്റ്റഡിയിലെന്നും സൂചന
പാലക്കാട്: മേലാമുറിയില്‍ ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍ കസ്റ്റഡിയിലെന്ന് സൂചന. കൊലയാളി സംഘത്തിന് വാഹനം നല്‍കിയവരാണ ്പിടിയിലായത്.
കേസില്‍ ഗൂഢാലോചന നടത്തിയവര്‍ ഉള്‍പെടെ 12 പേരാണ് ഉള്ളതെന്നും സൂചനയുണ്ട്.
അതിനിടെ ശ്രീനിവാസന്റെ കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രതികള്‍ സ്ഥലത്തെ സാഹചര്യം നിരീക്ഷിക്കുന്ന നിര്‍ണായ ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു.പ്രതികള്‍ മാര്‍ക്കറ്റ് റോഡിലൂടെ എത്തി ശ്രീനിവാസന്റെ കടയിലെ സാഹചര്യം നിരീക്ഷിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലിസ് കണ്ടെത്തിയത്. മൂന്ന് ഇരുചക്ര വാഹനങ്ങളിലായി കൊല്ലപ്പെട്ട ശ്രീനിവാസന്റെ കടക്ക് മുന്നിലൂടെ അക്രമിസംഘം നീങ്ങുന്നതായാണ് സി.സി.ടി.വി ദൃശ്യത്തിലുള്ളത്. കൊലക്ക് തൊട്ട് മുമ്പ് ഉച്ചക്ക് 12: 46 ആണ് പൊലിസ് ശേഖരിച്ച സി.ടി.ടി.വി ദൃശ്യത്തിലെ സമയം. ആക്രമണത്തിന് മുമ്പ് പല തവണ ശ്രീനിവാസന്റെ കടക്ക് മുന്നിലൂടെ സഞ്ചരിച്ച് പ്രതികള്‍ സാഹചര്യം നിരീക്ഷിച്ചതായാണ് പൊലീസ് നിഗമനം.
കൂടാതെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ള പ്രതികളുടെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. എത്രയും വേഗം കൊലയാളി സംഘത്തെ കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. കേസില്‍ നിരവധി പേരെ ഇതിനോടകം പൊലിസ് കസ്റ്റഡിയിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്.
പ്രതികള്‍ ഉപയോഗിച്ച ഇരുചക്രവാഹനങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് പ്രതികളെ കുറിച് സൂചന ലഭിച്ചത്. ഇവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. അതിനിടെ, ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പൊലിസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നീട്ടി. ഈ മാസം 24 വരെയാണ് നിരോധനാജ്ഞ നീട്ടിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."