സഊദിയിൽ അന്താരാഷ്ട്ര വിമാന സർവ്വീസ് വിലക്ക് മെയ് 17 ന് നീക്കുമെന്ന് ആഭ്യന്തര മന്ത്രാലയം, നിബന്ധനകൾ പാലിച്ച് യാത്ര ചെയ്യാം
റിയാദ്: സഊദി അറേബ്യ മെയ് പതിനേഴു മുതൽ അന്താരാഷ്ട്ര വിമാന സർവ്വീസ് വിലക്ക് ഒഴിവാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിലക്ക് നീക്കുന്നതോടെ യാത്ര അനുവദിക്കപ്പെടുന്ന വിഭാഗങ്ങളെയും മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഏതൊക്കെ രാജ്യങ്ങളിലേക്ക് സർവ്വീസുകൾ ഉണ്ടായിരിക്കുമെന്നതിനെ കുറിച്ച് ഇതിൽ സൂചനയൊന്നുമില്ല.
മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്ന കാര്യങ്ങൾ ഇവയാണ്.
1: കൊവിഡ് വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ചവ സഊദി പൗരന്മാർ. ഒരു ഡോസ് ലഭിച്ചവരിൽ 14 ദിവസങ്ങൾ കഴിഞ്ഞുവെന്ന് തവക്കൽന അപ്ലിക്കേഷൻ വഴി സ്ഥിരീകരിക്കപ്പെട്ടവർക്കും അനുവാദം
2: കൊറോണ വൈറസിൽ നിന്ന് മുക്തരായവർ. വൈറസ് ബാധിച്ച് സുഖപ്പെട്ട് 6 മാസത്തിൽ താഴെ മാത്രമായവരായവർക്കാണ് അനുമതി.
3: ബന്ധപ്പെട്ട അധികാരികൾ പ്രഖ്യാപിച്ച നിർദ്ദേശങ്ങൾ അനുസരിച്ച്, 18 വയസ്സിന് താഴെയുള്ള പൗരന്മാർ, സെൻട്രൽ ബാങ്ക് ഓഫ് സഊദി അറേബ്യ അംഗീകരിച്ച ഇൻഷുറൻസ് പോളിസി യാത്രയ്ക്ക് മുമ്പായി കരസ്ഥമാക്കിയിരിക്കണം.
4: ഇവര്‍ തിരിച്ചുവരുമ്പോള്‍ പിസിആര്‍ ടെസ്റ്റെടുത്ത് ഏഴു ദിവസത്തെ ക്വാറന്റൈന്‍ സ്വീകരിക്കണം. എന്നാല്‍ എട്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് പിസിആര്‍ ടെസ്റ്റ് ആവശ്യമില്ല. രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് പരമാവധി സൂക്ഷിക്കണമെന്നും മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയവയും എല്ലാവരും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഇത് വരെ സഊദി പൗരന്മാര്‍ക്ക് ഇതുവരെ രാജ്യത്ത് നിന്ന് പുറത്ത് പോകാന്‍ അനുമതിയുണ്ടായിരുന്നില്ല. ഈ വിലക്ക് എടുത്തു മാറ്റിയാണ് നിബന്ധനകൾ പാലിച്ച് വിദേശങ്ങളിലേക്ക് പോകാമെന്ന് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. എന്നാൽ, വിദേശികള്‍ക്ക് സഊദിയില്‍ നിന്ന് പോകുന്നതിന് തടസ്സമുണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."