വാഹന പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; ജീപ്പ് എസ്.യു.വിക്ക് 2.80 ലക്ഷം രൂപ വിലക്കുറവ്
ജീപ്പ് എന്ന ബ്രാന്‍ഡിനെ ഇന്ത്യയിലെ വാഹന പ്രേമികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. കോന്വസ് എസ്.യു.വി എന്ന മോഡലിലൂടെ ഇന്ത്യന്‍ നിരത്തുകളില്‍ മാസ് എന്‍ട്രി തീര്‍ത്തവരാണ് ബ്രാന്‍ഡ്. എന്നാല്‍ പിന്നീട് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തരക്കേടില്ലാത്ത പിടിച്ചു നില്‍ക്കുന്നു എന്നതില്‍ കവിഞ്ഞ് അത്ഭുതപൂര്‍വ്വമായ വളര്‍ച്ച നേടാനൊന്നും ബ്രാന്‍ഡിന് സാധിച്ചിട്ടില്ല. എന്നാലിപ്പോള്‍ മാര്‍ക്കറ്റില്‍ തങ്ങള്‍ക്ക് ഒരു കാലത്തുണ്ടായിരുന്ന പ്രതാപം തിരിച്ചുപിടിക്കാനും വില്‍പ്പന കൂട്ടാനുമുള്ള തന്ത്രങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ് ജീപ്പ്.
2024 ഏപ്രില്‍ മാസത്തേക്കായി ജീപ്പ് അതിന്റെ മുഴുവന്‍ മോഡലുകളിലും ആകര്‍ഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും ആനുകൂല്യങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്.ജീപ്പ് കോമ്പസിന് 2024 ഏപ്രിലില്‍ 1.55 ലക്ഷം രൂപ വരെ ഓഫര്‍ ലഭിക്കും. ഈ ആനുകൂല്യങ്ങളില്‍ ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഓഫറുകള്‍, 3 വര്‍ഷത്തെ സൗജന്യ മെയിന്റനന്‍സ് പാക്കേജ് എന്നിവയെല്ലാമാണ് ഉള്‍പ്പെടുന്നത്. കൂടാതെ 2 വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറണ്ടിയും കമ്പനി ഒരുക്കിയിട്ടുണ്ട്. ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV700 എന്നിവയുമായി മത്സരിക്കുന്ന കോമ്പസിന് നിലവില്‍ 20.69 ലക്ഷം മുതല്‍ 30.19 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.
ജീപ്പ് മെറിഡിയന് ഈ മാസം 2.80 ലക്ഷം രൂപ വരെ വിലമതിക്കുന്ന ആനുകൂല്യങ്ങളോടെ സ്വന്തമാക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഓഫറുകള്‍, 3 വര്‍ഷത്തെ സൗജന്യ മെയിന്റനന്‍സ് പാക്കേജ്, 2 വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറണ്ടി എന്നിവയാണ് മെറിഡിയന്റെ ഓഫറുകളില്‍ ഉള്‍പ്പെടുന്നവയാണ്.
ജീപ്പിന്റെ ഇന്ത്യയിലെ മുന്‍നിര ഉല്‍പ്പന്നമായ ഗ്രാന്‍ഡ് ചെറോക്കി എസ്യുവിക്ക് ഈ മാസം 11.85 ലക്ഷം രൂപ വരെയുള്ള വമ്പന്‍ ഡിസ്‌കൗണ്ട് ഓഫറുകളാണ് ഇപ്പോള്‍ ലഭ്യമാവുന്നത്. പുതിയ ഓഫറോടെ ഗ്രാന്‍ഡ് ചെറോക്കിയുടെ വില 68.50 ലക്ഷം രൂപയില്‍ നിന്നാണ് ആരംഭിക്കുന്നത്. കൂടാതെ, ചില ഡീലര്‍മാര്‍ ജീപ്പ് റാങ്‌ലര്‍ ഓഫ്-റോഡറിലും മികച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. പക്ഷേ ഇതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."