HOME
DETAILS

അജയ്യനായി പിണറായിയുടെ രണ്ടാംവരവ്

  
backup
May 03 2021 | 05:05 AM

98456546-2


കണ്ണൂര്‍: അഞ്ചുവര്‍ഷം മുമ്പ് ഇമേജായിരുന്നു ആദ്യ പ്രശ്‌നം. ചിരിക്കാത്ത നേതാവെന്നു വിമര്‍ശിച്ചവരോട് പിണറായി വിജയന്‍ ചിരിച്ചുതുടങ്ങിയത് 2016ലെ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ്. ഇമേജ് മാറ്റം അവിടെ തുടങ്ങുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം സര്‍ക്കാരിനെ നയിച്ച് സ്വീകാര്യനായ പിണറായി വീണ്ടും സര്‍ക്കാരിനെ നയിക്കാനെത്തുന്നത് അജയ്യനായാണ്.


2016ല്‍ തെരഞ്ഞെടുപ്പ് പോരിനിറങ്ങുമ്പോള്‍ വി.എസ് അച്യുതാനന്ദനെന്ന പാര്‍ട്ടിയിലെ എതിരാളി പിണറായിക്കു പ്രതിബന്ധമായിരുന്നു. എന്നാല്‍ ഇക്കുറി മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളെ മാറ്റിനിര്‍ത്തി തെരഞ്ഞെടുപ്പ് പോരിനിറങ്ങിയത് സി.പി.എമ്മിലെ ചോദ്യംചെയ്യാനാവാത്ത ഈ നേതാവിന്റെ ആത്മവിശ്വാസംകൊണ്ടു മാത്രമാണ്.


പ്രതിസന്ധികളെ തന്മയത്വത്തോടെ നേരിടാനുള്ള പിണറായി എന്ന നേതാവിന്റെ മികവിനുള്ള അംഗീകാരം കൂടിയാണ് രണ്ടാം ഇടതുതരംഗം. ജന്മനാട് ഉള്‍പ്പെടുന്ന ധര്‍മടത്ത് കഴിഞ്ഞതവണ 36,905 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച പിണറായി ഇക്കുറി ലീഡ് 50,213 ആയി ഉയര്‍ത്തി. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി വിജയം രാജ്യത്തെ ഇടതുപക്ഷത്തിനും ആശ്വാസകരമാണ്.


സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്ന പാറപ്രം ഉള്‍ക്കൊള്ളുന്ന പിണറായിയില്‍ നിന്ന് ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തോടെയാണ് വിജയന്റെ രാഷ്ട്രീയരംഗത്തേക്കുള്ള അരങ്ങേറ്റം. നീണ്ട 17 വര്‍ഷക്കാലം പാര്‍ട്ടിയെ നയിച്ച പാരമ്പര്യവും എഴുപത്തിയേഴുകാരനായ പിണറായിക്കുണ്ട്. ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും ഇളയ മകനായി 1944 മാര്‍ച്ച് 21നായിരുന്നു ജന നം. പിണറായി ശാരദാവിലാസം എല്‍.പി സ്‌കൂള്‍, പെരളശേരി ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം തലശേരി ഗവ. ബ്രണ്ണന്‍ കോളജില്‍ നിന്നു ബി.എ സാമ്പത്തികശാസ്ത്രം പൂര്‍ത്തിയാക്കി.
1986ല്‍ ചടയന്‍ ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായപ്പോള്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. നായനാര്‍ സര്‍ക്കാരില്‍ സഹകരണ വൈദ്യുതി മന്ത്രിയായിരിക്കെ 1998 സെപ്റ്റംബറില്‍ ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. 1970ല്‍ ഇരുപത്തിയാറാം വയസിലാണ് പിണറായി കൂത്തുപറമ്പില്‍നിന്ന് ആദ്യമായി നിയമസഭയിലെത്തിയത്.
പിന്നീട് 1977ലും 1991ലും കൂത്തുപറമ്പില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1996ല്‍ പയ്യന്നൂരില്‍ നിന്നും നിയമസഭാ സാമാജികനായി. തലശേരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക ഒഞ്ചിയം കണ്ണൂക്കര സ്വദേശിനി ടി. കമലയാണ് ഭാര്യ. വിവേക് കിരണ്‍, വീണ എന്നിവരാണ് മക്കള്‍. മരുമകന്‍: മുഹമ്മദ് റിയാസ്. സഹോദരങ്ങള്‍: കുമാരന്‍, നാണു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago