HOME
DETAILS

നിറം മങ്ങിയത് ജലീലിന്റെ വിജയത്തിന് തെളിഞ്ഞുനിന്നത് ഫിറോസിന്റെ  പ്രകടനം

  
backup
May 03 2021 | 21:05 PM

54546841-2
 
മലപ്പുറം:  ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മത്സരമായിരുന്നു തവനൂരില്‍ കെ.ടി ജലീലും സാമൂഹ്യപ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലും തമ്മില്‍ നടന്നത്. തവനൂരില്‍ രണ്ടുതവണ വെന്നിക്കൊടി പാറിച്ച ജലീല്‍ ഇത്തവണ വിജയത്തിലേക്ക് വിയര്‍ത്ത് കടന്നുകൂടുകയായിരുന്നു. മുന്‍പ് രണ്ടുതവണയും ഈസി വാക്കോവറായിരുന്നെങ്കില്‍ ഇത്തവണ വിശ്രമമില്ലാത്ത പ്രവര്‍ത്തനം നടത്തിയാണ് ചെറിയ ഭൂരിപക്ഷത്തിനെങ്കിലും ജലീല്‍ കടന്നുകൂടിയത്. മണ്ഡത്തിലെ ഒരേ പ്രദേശത്ത് അഞ്ചുതവണയെങ്കിലും ജലീല്‍ വോട്ടഭ്യര്‍ഥിക്കാനെത്തിയെന്നതുതന്നെ  എതിരാളി മികച്ചതാണെന്നതിന്റെ സൂചനയായിരുന്നു. സമുന്നത നേതാവായ പി.കെ കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ച തനിക്ക് പറ്റിയ  എതിരാളിയല്ല ഫിറോസ് എന്നായിരുന്നു തുടക്കത്തില്‍ ജലീലിന്റെ  വിലയിരുത്തല്‍. ഇതു പ്രകടമാകുന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാല്‍ ഫിറോസ് പങ്കെടുക്കുന്നയിടങ്ങളിലെ ജനബാഹുല്യം ജലീലിനെയും പാര്‍ട്ടിയെയും വിറപ്പിച്ചു. ഇതോടെ കൈവിട്ട കളികളിലേക്കും രാഷ്ട്രീയ മര്യാദ ലംഘിച്ച് ഫിറോസിനെതിരേ പ്രചാരണം നടത്തുന്നതിലേക്കും കാര്യങ്ങള്‍ നീങ്ങി. വ്യക്തിഹത്യ മുതല്‍ നിലവാരമില്ലാത്ത സൈബര്‍ ആക്രമണങ്ങള്‍ക്കുവരെ ഇരയായെങ്കിലും കുടുംബയോഗങ്ങളില്‍ ഫിറോസിന് ലഭിച്ച സ്വീകാര്യത ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചു. ഇതിന്റെ പ്രതിഫലനമാണ് ഇടതുകൊടുങ്കാറ്റിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 17064ലെ ഭൂരിപക്ഷത്തില്‍നിന്ന് വെറും 2564ന്റെ ഭൂരിപക്ഷത്തിലേക്ക് ജലീല്‍ ഒതുങ്ങാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇടതുപക്ഷം ഏറെ പ്രതീക്ഷയര്‍പ്പിച്ച പഞ്ചായത്തുകളില്‍വരെ ഫിറോസ് മേല്‍ക്കൈ നേടിയപ്പോള്‍ യു.ഡി.എഫ് പഞ്ചായത്തായ കാലടി ഫിറോസിനെ കൈവിട്ടതാണ് ജലീലിനെ വിജയത്തിലേക്ക് നയിച്ച പ്രധാന ഘടകങ്ങളിലൊന്ന്. ഇതെല്ലാം ചേര്‍ത്തുവയ്ക്കുമ്പോള്‍ രാഷ്ട്രീയമായി ജലീലിന്റെ  വിജയത്തിന് നിറം പോരെന്നും ഫിറോസിനെ വേരോടെ കടപുഴക്കാന്‍ ജലീലിന്  സാധിച്ചില്ലെന്നുമാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കില്‍ കേരള രാഷ്ട്രീയത്തില്‍ ഫിറോസിന്റെ  സാന്നിധ്യം ഇനിയുമുണ്ടാകുമോ എന്ന ചോദ്യവും പ്രസക്തമാണ്. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago
No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം; മനഃപൂര്‍വമായ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago