HOME
DETAILS
MAL
'ഇങ്ങനെയെങ്കില്‍ എല്ലാവരും വൃന്ദ കാരാട്ടാകും' സില്‍വര്‍ലൈനില്‍ സര്‍ക്കാര്‍ ആദ്യം സംസാരിക്കേണ്ടത് ഇരകളോട്: എം.കെ മുനീര്‍
backup
April 22 2022 | 08:04 AM
കോഴിക്കോട്: കെ റെയിലില്‍ സര്‍ക്കാര്‍ ആദ്യം സംസാരിക്കേണ്ടത് ഇരകളോടാണെന്ന് എം.കെ മുനീര്‍ എം.എല്‍.എ. പിണറായി വിജയന് ഇഷ്ടമുള്ളവരെ മാത്രമാണ് ചര്‍ച്ചക്ക് വിളിച്ചതെന്നും മുനീര്‍ കുറ്റപ്പെടുത്തി.
മാര്‍കിസ്റ്റ് പാര്‍ട്ടിക്ക് ഓരോ സ്ഥലത്തും ഓരോ നയമാണ്. പിണറായിയുടെ ധാര്ഷ്ട്യത്തില് മറ്റുള്ളവര്‍ക്ക് ഭയമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ എന്തുകൊണ്ട് ചര്‍ച്ചയ്ക്ക് വിളിച്ചില്ല. കെ റയിലിനെതിരെയുള്ള സമരം ശക്തിപ്പെടുത്താന്‍ മാത്രമേ ഇത് സഹായിക്കൂ. സര്‍ക്കാര്‍ ആദ്യം സംസാരിക്കേണ്ടത് ഇരകളോടാണ്.
ഇതിന് മുഖ്യമന്ത്രി പിന്തുണയ്ക്കുന്നില്ല. ഇങ്ങനെയെങ്കില്‍ എല്ലാവരും വൃന്ദ കാരാട്ടാകും. കെ റയില്‍ അവര്‍ക്ക് ഉപേക്ഷിക്കേണ്ടി വരുമെന്നും മുനീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."