HOME
DETAILS
MAL
ആര്‍.ടി.പി.സി.ആര്‍ നിരക്ക് കുറച്ച നടപടി: സര്‍ക്കാരിനെ പ്രശംസിച്ച് ഹൈക്കോടതി
backup
May 04 2021 | 07:05 AM
എറണാകുളം: ആര്‍.ടി.പി.സി.ആര്‍ നിരക്ക് 1700ല്‍ നിന്നും അഞ്ഞൂറായി കുറച്ച സംസ്ഥാന സര്ക്കാര്‍ നടപടിയെ പ്രശംസിച്ച് ഹൈക്കോടതി.നിരക്ക് കുറയ്ക്കണം എന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ അടക്കം നൽകിയ ഹർജിയിലാണ് പ്രശംസ. നിരക്ക് കുറച്ച് ഉത്തരവ് ഇറക്കിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് സംസ്ഥാന സര്ക്കാര്‍ പരിശോധനാ നിരക്ക് കുറച്ചത്.
സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബുടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."