HOME
DETAILS

ബി.ജെ.പിക്ക് കാലിടറുന്നു

  
backup
March 03 2023 | 03:03 AM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%9f%e0%b4%b1%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81

പ്രൊഫ റോണി കെ. ബേബി


ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോൾ ബി.ജെ.പി അവകാശപ്പെടുന്നതുപോലെയുള്ള നേട്ടം അവർക്ക് കൈവരിക്കാൻ സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് നടന്ന മൂന്നു സംസ്ഥാനങ്ങളിലും ഭരണത്തിൽ ബി.ജെ.പിയുണ്ടായിരുന്നു. ത്രിപുരയിൽ വലിയ ഭൂരിപക്ഷത്തോടുകൂടിയായിരുന്നു ബി.ജെ.പി ഭരണം നടത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ വിജയം ഇത്തവണ ആവർത്തിക്കാൻ ത്രിപുരയിൽ കഴിഞ്ഞില്ല.


കടുത്ത ഭരണവിരുദ്ധ വികാരം നിലനിന്ന ത്രിപുരയിൽ പ്രതിപക്ഷ വോട്ടുകൾ വിഭജിച്ചതുകൊണ്ട് മാത്രമാണ് ബി.ജെ.പി നേരിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയത്. ശക്തമായ ത്രികോണ മത്സരം നടന്ന ഇവിടെ ബി.ജെ.പിക്കെതിരേ മത്സരിച്ച കോൺഗ്രസ്-സി.പി.എം സഖ്യവും തിപ്രമോത്ത പാർട്ടിയും ചേർന്ന് 54 % വോട്ടുകൾ നേടിയപ്പോഴാണ് 39% വോട്ടുകൾ നേടിയ ബി.ജെ.പി നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നത്. പ്രതിപക്ഷ വിശാലമുന്നണി ഉണ്ടായിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 45% വോട്ടുകൾ നേടിയ ബി.ജെ.പിക്ക് ഇത്തവണ സീറ്റുകൾ കുറഞ്ഞെന്ന് മാത്രമല്ല വോട്ടു ശതമാനവും കുറഞ്ഞു. തെരഞ്ഞെടുപ്പിന്റെ അന്തിമ വിശകലനത്തിലേക്ക് കടക്കുമ്പോൾ കോൺഗ്രസിനും സി.പി.എമ്മിനും പരമ്പരാഗതമായി സ്വാധീനം ഉണ്ടായിരുന്ന ഗോത്രമേഖലയിലെ വോട്ടുകൾ തിപ്രമോത്ത പാർട്ടിയെ ഉപയോഗിച്ചുകൊണ്ട് ബി.ജെ.പി വിഭജിക്കുകയായിരുന്നു. ആദിവാസി ഗോത്രമേഖലകളിൽ വലിയ തിരിച്ചടിയുണ്ടാകുമെന്ന് മുൻകൂട്ടി മനസ്സിലാക്കിയ ബി.ജെ.പിയുടെ ചൂണ്ടയിൽ കോർത്ത ഇരയായിരുന്നു തിപ്രമോത്ത പാർട്ടി എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. കൂടാതെ, തിരിച്ചടി മുൻകൂട്ടി കണ്ടുകൊണ്ട് പ്രതിപക്ഷ പാർട്ടികളുടെ നേരെ കടുത്ത അക്രമങ്ങളാണ് ബി.ജെ.പി പ്രവർത്തകർ അഴിച്ചുവിട്ടത്. തെരഞ്ഞെടുപ്പ് ദിവസം പോലും കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും പ്രവർത്തകർ ബി.ജെ.പിയുടെ അക്രമങ്ങൾക്ക് ഇരയായി. കൂടാതെ മാണിക് സാഹ സർക്കാർ നേരിട്ട ഭരണവിരുദ്ധ വികാരത്തെ മറികടക്കുന്നതിനുവേണ്ടി നരേന്ദ്രമോദി ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കൾ പ്രചാരണത്തിനു വേണ്ടി ഇറങ്ങിയിരുന്നു. പക്ഷേ ഇതൊന്നും വോട്ടായി മാറിയില്ല. നേരിയ മുൻതൂക്കത്തിൽ ബി.ജെ.പിക്ക് അഭിമാനിക്കാൻ ഒന്നുമില്ല.
നാഗാലാൻഡിലെ തെരഞ്ഞെടുപ്പ് വിജയത്തിലും ബി.ജെ.പിക്ക് അഭിമാനിക്കാൻ വകയില്ല. തെരഞ്ഞെടുപ്പടുത്തപ്പോൾ പ്രതിപക്ഷ പാർട്ടികളില്ലാത്ത സാഹചര്യമായിരുന്നു നാഗാലാൻഡിൽ. കഴിഞ്ഞ നിയമസഭയിലെ പ്രതിപക്ഷ അംഗങ്ങളെ ഭരണത്തിന്റെയും പണത്തിന്റെയും സ്വാധീനത്തിൽ അടർത്തിമാറ്റി ബി.ജെ.പി മുന്നണിയിൽ എത്തിച്ചിരുന്നു. ഭരണകക്ഷിയെപ്പോലും സഖ്യകക്ഷിയായ എൻ.ഡി.പി.പിയിൽ ബി.ജെ.പി ലയിപ്പിച്ചു. എൻ.ഡി.പി.പിയുമായി സഖ്യത്തിൽ മത്സരിച്ച ബി.ജെ.പിക്ക് മത്സരിക്കാൻ അനുവദിച്ചത് വെറും 20 സീറ്റുകൾ ആയിരുന്നു. പക്ഷേ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കാണുന്നത് പ്രതിപക്ഷത്തെ പൂർണമായും ഇല്ലാതാക്കാൻ ബി.ജെ.പി ശ്രമിച്ചിട്ടും ചെറിയ ഭൂരിപക്ഷത്തിലാണ് അവർ അധികാരത്തിൽ എത്തിയെന്നാണ്. പ്രതിപക്ഷ പാർട്ടികൾക്ക് 25 സീറ്റുകളിൽ വിജയിക്കാൻ സാധിച്ചു എന്നതിനെ നിസ്സാരമായി കാണേണ്ടതില്ല.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികൾ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കൊപ്പം നിൽക്കുന്ന കാഴ്ചയാണ് പതിറ്റാണ്ടുകളായി കണ്ടുവരുന്നത്. എൻ.ഡി.പി.പി എന്ന പ്രാദേശിക പാർട്ടിയുടെ വിജയം മാത്രമാണിത്. നാഗാലാൻഡിൽ മാറിമാറി ഭരണം നടത്തുന്നത് പ്രാദേശിക പാർട്ടികളാണ്. പ്രതിപക്ഷ പാർട്ടികളെ തകർത്തിട്ടുപോലും ബി.ജെ.പി പങ്കാളിയായ മുന്നണിക്ക് അഭിമാനകരമായ ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ലെന്നത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പാർട്ടിക്ക് കാലിടറുന്നു എന്നതിന്റെ സൂചനയാണ്.


ഇനി മേഘാലയിലേക്ക് വന്നാൽ അവിടെ ബി.ജെ.പി ചിത്രത്തിൽ പോലുമില്ല. അത്ര കടുത്ത വിരോധമാണ് ജനങ്ങളിൽനിന്ന് ബി.ജെ.പി നേരിടേണ്ടിവന്നത്. പൂർണമായും ന്യൂനപക്ഷ കേന്ദ്രീകൃത സംസ്ഥാനമായ മേഘാലയിൽ ഉത്തരേന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്കെതിരേ ബി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കുന്ന അക്രമ സംഭവങ്ങൾ വലിയ ചർച്ചയായിരുന്നു. ബി.ജെ.പി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദേവാലയങ്ങൾ അടിച്ചുതകർക്കുന്നതും മതപരിവർത്തനമെന്ന വ്യാജ ആരോപണം ഉന്നയിച്ച് പുരോഹിതർ ഉൾപ്പെടെയുള്ളവരെ ജയിലിൽ അടയ്ക്കുന്നതും കർണാടകയും മധ്യപ്രദേശും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന നിയമങ്ങൾ പാസാക്കിയതുമൊക്കെ വലിയ ചർച്ചയായിരുന്നു. ബി.ജെ.പിയുമായുള്ള സഖ്യം തിരിച്ചടിയാകുമെന്ന് ഭയന്നുകൊണ്ടാണ് സഖ്യകക്ഷിയായ എൻ.പി.പി ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചത്. ജനരോഷം നേരിടേണ്ടിവരുമെന്ന് മുൻകൂട്ടി മനസ്സിലാക്കിയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അഞ്ചുവർഷം ഭരണത്തിൽ ഉണ്ടായിരുന്ന ബി.ജെ.പി മേഘാലയിൽ തകർന്നടിഞ്ഞിരിക്കുകയാണ്. കൊൺറാഡ് സാംഗ്മയുടെ എൻ.പി.പിയാണ് വലിയ നേട്ടത്തിലെത്തിയത്. ബി.ജെ.പിയെ ഒഴിവാക്കിയും കോൺറാഡ് സാംഗ്മയ്ക്ക് വേണമെങ്കിൽ സർക്കാർ രൂപീകരിക്കാം എന്നതാണ് അവസ്ഥ. എൻ.പി.പിയും പത്തു സീറ്റ് നേടിയ യു.ഡി.പിയും ചേർന്നാൽ സർക്കാർ രൂപീകരിക്കാം.


നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് കൈവരിച്ച നേട്ടം കാണാതെപോകുന്നത് ശരിയല്ല. ബംഗാളിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിച്ചു. മൂന്നു പതിറ്റാണ്ടായി ബി.ജെ.പി കുത്തകയാക്കിവച്ചിരുന്ന സീറ്റാണ് മഹാരാഷ്ട്രയിൽ കോൺഗ്രസ് നേടിയത്. കസബപേട്ട് ഉപതെരഞ്ഞെടുപ്പിലാണ് ബി.ജെ.പിയെ അട്ടിമറിച്ച് കോൺഗ്രസ് വൻ വിജയം നേടിയത്. ബി.ജെ.പിയുടെ ഹേമന്ത് രസാനയ്‌ക്കെതിരേ കോൺഗ്രസ് സ്ഥാനാർഥി രവീന്ദ്ര ധങ്കക്കർ 11,040 വോട്ടുകൾക്കാണ് ജയിച്ചത്. മഹരാഷ്ട്രയിൽ ഷിൻഡെ സർക്കാർ രൂപവത്കരിച്ചതിന് ശേഷമുള്ള ആദ്യതെരഞ്ഞെടുപ്പിൽതന്നെ ഭരണകക്ഷിക്ക് വൻ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. കോൺഗ്രസും എൻ.സി.പിയും ശിവസേന(യു.ബി.ടി)യും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐക്യത്തോടയാണ് പ്രവർത്തിച്ചിരുന്നത്.ഇതിൽ നിന്നെല്ലാം കാര്യങ്ങൾ വളരെ വ്യക്തമാണ്. ബി.ജെ.പി അവകാശപ്പെടുന്നതുപോലെ നേട്ടം കൈവരിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. അവരുടെ കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനകളാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago