നിതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്‍ രാജിവെച്ചു
ന്യൂഡല്‍ഹി: നിതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്‍ രാജിവെച്ചു. അടിയന്തര രാജിയുടെ കാരണം വ്യക്തമല്ല. അതേസമയം, രാജിവിന്റെ രാജിയെത്തുടര്‍ന്ന് ഉപാധ്യക്ഷനായി സുമന് കെ ബെറിയെ നിയമിച്ചു. അടുത്ത മാസം ഒന്നിന് ബെറി ചുമതലയേല്‍ക്കും.
2017 സെപ്തംബര്‍ മുതല്‍ നീതി ആയോഗിന്റെ ഉപാധ്യക്ഷനായിരുന്നു രാജീവ് കുമാര്‍. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡിഫിലും ലക്നൗ യൂണിവേഴ്സിറ്റിയില്‍ നിന്ന് പിഎച്ച്ഡിയും നേടിയിട്ടുണ്ട്. സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിലെ (സിപിആര്‍) സീനിയര്‍ ഫെലോ കൂടിയായിരുന്നു അദ്ദേഹം.
ബെറി മുമ്പ് ന്യൂഡല്‍ഹിയിലെ നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ (എന്‍സിഎഇആര്‍) ഡയറക്ടര്‍ ജനറലായി (ചീഫ് എക്സിക്യൂട്ടീവ്) സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി, സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയം സംബന്ധിച്ച സാങ്കേതിക ഉപദേശക സമിതി എന്നിവയിലും അദ്ദേഹം അംഗമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."