HOME
DETAILS
MAL
പഞ്ചാബില്‍നിന്ന് കൂടുതല്‍ കര്‍ഷകരെത്തുന്നു സമരം ശക്തമാകും
backup
May 05 2021 | 05:05 AM
ന്യൂഡല്‍ഹി: വിളവെടുപ്പുകാലം കഴിഞ്ഞതോടെ ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷകസമരം കൂടുതല്‍ ശക്തമാക്കാന്‍ പഞ്ചാബില്‍നിന്ന് കര്‍ഷകരെത്തുന്നു.
പഞ്ചാബില്‍നിന്നുള്ള കര്‍ഷകര്‍ വിവിധ സംഘങ്ങളായി ഇന്നു മുതല്‍ ഡല്‍ഹിയിലേക്ക് പുറപ്പെടുമെന്ന് പഞ്ചാബിലെ വലിയ കര്‍ഷക സംഘടനകളിലലൊന്നായ ഭാരതീയ കിസാന്‍ യൂണിയന്(എക്ത-ഉഗ്രഹാന്‍), മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി എന്നിവയുടെ ഭാരവാഹികള്‍ അറിയിച്ചു.
മെയ് 10നു ശേഷം വലിയ സംഘങ്ങള്‍ ഡല്‍ഹിയിലെത്തും. ട്രാക്ടറുകളിലാണ് കര്‍ഷകര്‍ പുറപ്പെടുക.
അമൃതസറില്‍നിന്ന് വലിയ സംഘം കര്‍ഷകരെ ഇന്നു മുതല്‍ സമരഭൂമിയിലേക്ക് എത്തിച്ചു തുടങ്ങുമെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി അറിയിച്ചു. ഇന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടാന്‍ കര്‍ഷകര്‍ ഒരുങ്ങിയതായും തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായും കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്വ്വന് സിങ് പാന്ദേര്‍ അറിയിച്ചു.
സമരഭൂമിയില്‍ കൂടുതല്‍ കര്‍ഷകരെ എത്തിച്ച് സമരം ശക്തമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."