HOME
DETAILS

ഓക്‌സിജന്‍ സിലിണ്ടര്‍  എത്തിക്കേണ്ട ചുമതല  തദ്ദേശ സ്ഥാപനങ്ങള്‍ക്ക്

  
backup
May 05 2021 | 05:05 AM

%e0%b4%93%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%9c%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e
 
 
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം: കൊവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കേണ്ട ചുമതല ഇനിമുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക്. കൊവിഡ് രണ്ടാം വ്യാപനത്തില്‍ ഓക്‌സിജന്‍ ആവശ്യമായി വരുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചതോടെയാണിത്. ഇതര സംസ്ഥാനങ്ങളിലുണ്ടായതുപോലെ ഓക്‌സിജന്‍ സിലിണ്ടറിന്റെ കുറവ് മൂലമുള്ള ദുരിതം ഒഴിവാക്കാനാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്വം നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ വരെ കിടക്കകള്‍ ഓക്‌സിജന്‍ സൗകര്യത്തോടെ ക്രമീകരിക്കുന്ന ചുമതലയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്. ഓരോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആംബുലന്‍സ് ഉള്‍പ്പെടെ രണ്ടില്‍ കുറയാത്ത വാഹനങ്ങള്‍ ഓക്‌സിജന്‍ സൗകര്യത്തോടെ ലഭ്യമാക്കണമെന്നാണ് നിര്‍ദേശം. വീടുകളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ഓക്‌സിജന്റെ സഹായവും എത്തിച്ചുനല്‍കും.
 കൊവിഡുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ 24 മണിക്കൂര്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചുവരികയാണ്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലടക്കം ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകളുടെ കണക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ശേഖരിക്കുന്നുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരേയും ചെറിയതോതില്‍ ലക്ഷണങ്ങളുള്ളവരുടേയും പ്രത്യേക കണക്കുകളാണ് ആശവര്‍ക്കര്‍മാര്‍ ശേഖരിക്കുന്നത്. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  23 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  23 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  23 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago