HOME
DETAILS
MAL
തെരഞ്ഞെടുപ്പ് കഴിഞ്ഞു: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവില കൂട്ടി
backup
May 05 2021 | 06:05 AM
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുപിന്നാലെ ഇന്ധനവില കൂട്ടി എണ്ണക്കമ്പനികള്‍. തുടര്‍ച്ചയായ രണ്ടാംദിവസവും വിലവര്‍ധന. പെട്രോളിന് 17 പൈസയും ഡീസലിന് 20 പൈസയുമാണ് കൂട്ടിയത്.
പെട്രോള്‍ ലിറ്ററിന് കൊച്ചിയില്‍ 90 രൂപ 86 പൈസയും ഡീസലിന് 85 രൂപ 51 പൈസയുമാണ് ഇന്നത്തെ നിരക്ക്. തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ 74 പൈസയും ഡീസലിന് 87 രൂപ 27 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോള്‍ വില 91 രൂപ 23 പൈസയും ഡീസല്‍വില 85 രൂപ 89 പൈസയുമാണ്.
തെരഞ്ഞെടുപ്പ് കാലത്ത് ഇന്ധനവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് നിരവധി ട്രോളുകളും ഇറങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ, ഇന്ധനവിലയും ഉയരുമെന്ന് അന്ന് വിമര്‍ശനമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."