'അമ്മ മരിച്ചതറിഞ്ഞില്ല; ഉറങ്ങുകയാണെന്ന് കരുതി' 11കാരന് മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം
ബംഗളുരു: അമ്മ മരിച്ചെന്നറിയാതെ 11കാരന് മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം. ബംഗളൂരുവിലാണ് സംഭവം. അമ്മ ഉറങ്ങുകയാണെന്ന് വിചാരിച്ച് അമ്മ അന്നമ്മയുടെ (44) മൃതദേഹത്തിനൊപ്പം രണ്ട് ദിവസമാണ് കഴിഞ്ഞത്. അന്നമ്മയുടെ ഭര്‍ത്താവ് വൃക്ക രോഗത്തെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് മരിച്ചിരുന്നു. ബംഗളൂരു ആര്‍ടി നഗറിലാണ് സംഭവം.
ഡയബരിസും ഹൈപര്‍ടെന്‍ഷനുമുള്ള അന്നമ്മ ഉറക്കത്തില്‍ മരണപ്പെടുകയായിരുന്നു. ഈ ദിവസങ്ങളിലൊക്കെ കുട്ടി പുറത്തുപോയി സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരു ദിവസം അമ്മ രണ്ട് ദിവസമായി ഉറങ്ങുകയാണെന്നും സംസാരിക്കുന്നില്ലെന്നും കുട്ടി കൂട്ടുകാരെ അറിയിച്ചു.
കൂട്ടുകാര്‍ ഇക്കാര്യം അവരുടെ മാതാപിതാക്കളെ അറിയിച്ചു. ഈ മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോള്‍ അന്നമ്മ മരിച്ചുകിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."