HOME
DETAILS
MAL
കണ്ണൂർ സർവകലാശാലയിൽ വീണ്ടും ചോദ്യങ്ങളുടെ ആവർത്തനം അന്വേഷണത്തിന് രണ്ടംഗ സമിതി
backup
April 23 2022 | 20:04 PM
കണ്ണൂർ
കണ്ണൂർ സർവകലാശാല ബിരുദ പരീക്ഷയിൽ വീണ്ടും ചോദ്യങ്ങളുടെ ആവർത്തനം. വെള്ളിയാഴ്ച നടന്ന മൂന്നാം സെമസ്റ്റർ ബി.എസ് സി ബോട്ടണി പരീക്ഷയിലാണ് കഴിഞ്ഞ വർഷത്തെ ചോദ്യങ്ങളിൽ മിക്കതും ആവർത്തിച്ചത്.
കഴിഞ്ഞ വർഷത്തെ പരീക്ഷയ്ക്ക് വന്ന 60 ശതമാനം ചോദ്യങ്ങളും ഇക്കുറി ആവർത്തിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് അന്വേഷണത്തിന് രണ്ടംഗ സമിതിയെ നിയോഗിച്ചു. സർവകലാശാല ഫിനാൻസ് ഓഫിസർ പി. ശിവപ്പു, സിൻഡിക്കേറ്റ് അംഗം ഡോ. പി. മഹേഷ് കുമാർ എന്നിവരാണ് അന്വേഷണ സമിതിയിലെ അംഗങ്ങൾ. ഈ മാസം 26നകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് വി.സിയുടെ നിർദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."