'ഇന്ത്യയില്‍ കൊവിഡിന്റെ മൂന്നാംവ്യാപനവും ഉണ്ടാവും'
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ മൂന്നാംതരംഗവും ഉറപ്പാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ. വിജയ്രാഘവന്‍. വൈറസ് വ്യാപനം കൂടിയതിനാല്‍ മൂന്നാം കൊവിഡ് വ്യാപനം ഉണ്ടാവും. അത് എപ്പോഴാണ് സംഭവിക്കുകയെന്നും അതിന്റെ വ്യാപ്തി എത്രത്തോളമായിരിക്കും എന്നതിനെക്കുറിച്ചും ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ വകഭേദങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്ന വാക്സിന് ഫലപ്രദമാണ്. പുതിയ വകഭേദങ്ങള്‍ ലോകമെമ്പാടും പ്രത്യക്ഷപ്പെട്ടേക്കാം. പ്രതിരോധത്തെ പരാജയപ്പെടുത്തുന്ന വകഭേദങ്ങളും രോഗതീവ്രത കുറയ്ക്കുന്നതോ കൂട്ടുന്നതോ ആയ വകഭേദങ്ങളും വ്യാപിച്ചേക്കും- വിജയ് രാഘവന് പറഞ്ഞു.
മൂന്നാംതരംഗമുണ്ടാവുമെന്ന് കഴിഞ്ഞദിവസം എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയയും പറഞ്ഞിരുന്നു. രണ്ടാംതരംഗം തീവ്രമാകുന്നതിനാല്‍ മൂന്നാംതരംഗത്തെയും കരുതിയിരിക്കണമെന്നാണ് ഗുലേറിയ പറഞ്ഞത്. നിലവില്‍ 12 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം സജീവ കൊവിഡ് കേസുകളുണ്ട്. ഏഴു സംസ്ഥാനങ്ങളില്‍ 50,000 മുതല്‍ ഒരു ലക്ഷം വരെ കേസുകളുണ്ട്. മഹാരാഷ്ട്ര, കേരളം, കര്‍ണാടക, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഒന്നര ലക്ഷത്തോളം കേസുകളുണ്ടെന്നും ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.
പുതിയ വകഭേദങ്ങള്‍ വേഗത്തില്‍ മനുഷ്യരിലേക്ക് പടരുന്നുണ്ടെന്നും വൈറസ് മൃഗങ്ങളിലേക്ക് പടരുന്നില്ലെന്നും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കാണ് പടരുകയെന്നും നിതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."