HOME
DETAILS

തിരഞ്ഞെടുപ്പ് പരാജയം; ലീഗ് നേതൃത്വം വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളണം: പാര്‍ട്ടിക്ക് തുറന്ന കത്തെഴുതി ലീഗ് വിദ്യാര്‍ത്ഥി-അധ്യാപക-സാംസ്‌കാരിക കൂട്ടായ്മ

ADVERTISEMENT
  
backup
May 06 2021 | 10:05 AM

election-defeat-league-leadership-should-include-criticism-league-student-teacher-cultural-alliance-in-open-letter-to-party

കോഴിക്കോട്: തിരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുസ്ലിം ലീഗില്‍ തിരുത്തലുകള്‍ അടിയന്തരമാണെന്നും വിമര്‍ശനമുള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയ്യാറാവണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും സംയുക്ത പ്രസ്താവന. വിവിധ യൂണിറ്റ് കമ്മിറ്റികള്‍, കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മുന്‍ പാര്‍ട്ടി ഭാരവാഹികള്‍, വിവിധ കെ.എം.സി.സി ഭാരവാഹികള്‍ തുടങ്ങിയവരാണ് ഈ ആവശ്യമുയര്‍ത്ത് ലീഗ് നേതൃത്വത്തിന് കത്തയച്ചിരിക്കുന്നത്.

അനുകൂല സാഹചര്യമുണ്ടായിട്ടും വളരെ തിളക്കം കുറഞ്ഞ വിജയം പാര്‍ട്ടിയുടെ കുറഞ്ഞു വരുന്ന ജനസ്വാധീനത്തെ സൂചിപ്പിക്കുന്നതാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. പലയിടത്തും സിറ്റിംഗ് സീറ്റുകള്‍ വരെ നഷ്ടപ്പെട്ടത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പ്രത്യക്ഷപ്പെട്ട കൂട്ട പ്രതിഷേധം നിലവിലുള്ള പാര്‍ട്ടി നിലപാടുകളോടുള്ള പ്രവര്‍ത്തകരുടെ വിയോജിപ്പിന്റെ സൂചനകളാണ്. അത് മുഖവിലക്കെടുക്കാന്‍ പാര്‍ട്ടി നേതൃത്വം ബാധ്യസ്ഥരാണ്. തോറ്റ മണ്ഡലങ്ങളായ കോഴിക്കോട് സൗത്ത്, കുറ്റ്യാടി, കളമശ്ശേരി, താനൂര്‍, അഴീക്കോട് എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം, സീറ്റ് ചര്‍ച്ച, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ സംഭവിച്ച പാളിച്ചകളും മൊത്തത്തില്‍ നേരിട്ട വോട്ട് ചോര്‍ച്ചയും വിശദമായി പഠിക്കാന്‍ പാര്‍ട്ടി തയ്യാറാവണമെന്നും ആവശ്യപ്പെടുന്ന പ്രസ്താവനയില്‍ നിരവധി നൂറോളം അനുഭാവികളും പ്രവര്‍ത്തകരുമാണ് ഒപ്പ് വെച്ചിരിക്കുന്നത്.
പാര്‍ട്ടി തിരിച്ചടി നേരിട്ടത് ചിലയിടങ്ങളില്‍ തെരെഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ പിഴച്ചതും ഒപ്പം നമ്മുടെ നയനിലപാടുകളോട് പ്രസ്ഥാനത്തിന്റെ ബഹുജനാടിത്തറയില്‍ രൂപപ്പെടുന്ന നിഷേധ വികാരങ്ങളും കാരണമാണെന്ന് വിലയിരുത്തപ്പെടുന്നതായും കുറിപ്പിലുണ്ട്. നിര്‍ഭാഗ്യവശാല്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയടക്കം നവമാധ്യമങ്ങളില്‍ രൂക്ഷമായ പരസ്യ പ്രതിഷേധങ്ങള്‍ നാം കണ്ടു. സയ്യിദ് മുനവ്വറലി തങ്ങള്‍ക്കു വരെ അണികളോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെടേണ്ടി വന്നു.

സംഘടനയുടെ നയനിലപാടുകളെയും നേതൃത്വ പാടവത്തെയും ചോദ്യം ചെയ്യുന്ന രീതിയിലാണ് ഈ പ്രതിഷേധങ്ങള്‍ രൂപപ്പെട്ടത്. ഈ സംഭവ വികാസങ്ങളെ മുന്‍നിര്‍ത്തി പാര്‍ട്ടിക്ക് മുന്‍പില്‍ മൂന്നു പ്രധാന ആവശ്യങ്ങള്‍ മുന്നോട്ട് വെക്കുകയാണ്.

1. പാര്‍ട്ടിയുടെ സമീപകാല രാഷ്ട്രീയ നിലപാടുകള്‍, സമുദായത്തോടും സമൂഹത്തോടുമുള്ള കടമ നിറവേറ്റുന്നതില്‍ സംഭവിച്ച വീഴ്ചകള്‍, ഭരണപരമായ വിജയപരാജയങ്ങള്‍, സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍, രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിലെ വീഴ്ചകള്‍, നേതൃത്വത്തിന്റെ ശരിതെറ്റുകള്‍, തുടങ്ങിയ കാര്യങ്ങള്‍ സൂക്ഷ്മവും സമഗ്രവുമായ തലത്തില്‍ പഠനവിധേയമാക്കണം.

2. ഗൗരവതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും മുന്‍പേ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ പാര്‍ട്ടി മുഖവിലക്കെടുത്ത് ക്രിയാത്മകമായ നിലപാട് സ്വീകരിക്കണം. അണികള്‍ക്കും കീഴ്ഘടകങ്ങള്‍ക്കും ബോധ്യമാവുന്ന തരത്തില്‍ വിശദീകരണം നല്‍കാന്‍ തയ്യാറാവണം.

3. ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ച എല്ലാ നിയോജകമണ്ഡലങ്ങളിലെയും പ്രകടനം പൊതുവായി വിലയിരുത്തണം. അപ്രതീക്ഷിതമായി തോല്‍വിയേറ്റ കോഴിക്കോട് സൗത്ത്, താനൂര്‍, കുറ്റ്യാടി, അഴീക്കോട്, കളമശ്ശേരി, ഗുരുവായൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലെ വലിയ സംഘാടന പിഴവുകള്‍, പേരാമ്പ്ര, കുന്ദമംഗലം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം എന്നിവ സവിശേഷമായി പഠനവിധേയമാക്കണം.

എന്നീ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന കുറിപ്പ് ഭദ്രമായ സംഘടനാ ശക്തിയോടെയും ശോഭനമായ അധികാര രാഷ്ട്രീയ ഭാവിയോടെയും മുസ്ലിം ലീഗ് പാര്‍ട്ടി ഇനിയും കരുത്താര്‍ജ്ജിക്കട്ടെ എന്നാശംസിച്ചുകൊണ്ടാണ് അവസാനിപ്പിക്കുന്നത്.

 

പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍


Indian Muslim Academia
MSF JNU, Delhi
MSF Sanskrit Universty, Kalady
MSF Delhi Unversity
MSF Jamia Millia Islamia University
MSF HCU, Hyderabad
MSF Aligarh Muslim University
MSF EFLU, Hyderabad.
MSF MANUU, Hyderabad
MSF Kerala Varma College, Thrissur
MSF, Pondicheri University.
Bafaqi Study Circle, JNU
Bafaqi Study Circle, Sanskrit University, Kalady
Qantara
PITSA
Sir Syed Cultural Forum
Green Books
Seethi Sahib Samskarika Padana Vedi-Kuttiady

Adv KM Hasainar
(Ex President MSF Kerala State)

T A Khalid
(Chairman, Maharashtra KMCC Advisory Board)

M Usman Parakkadav
(Ex General Secretary MSF Kerala State)

Munas. KP
(President, Kerala Lawyers Forum, Kannur District)

P K Jafar
(Ex RO Chandrika Kozhikode)

P Hashif
(Ex Chairman Farook College Union)

KM Noufal
(Former Union Chairman, Farook College)

Abdul Nasar Mohammed
(Former Unit President
Govt Brennen College MSF)

Niyas KS (Researcher, University of Helsinki, Finland)

Sharafuddin Mangalad (former Gen Secretary, Abudhabi State KMCC)

Rafeeq Umbachy (Writer)

Abdullah Abdul Hameed
(Assistant Professor in English
Zakir Husain Delhi College
University of Delhi)

Muhammedali P
(Assistant Professor, Unity Women's College)

Dr. Muhammad shafeeq.T
( Asst. Professor, WMO College, Muttil)

Dr. Saleel Chembayil

Dr. Manzoor Hudavi Pathiramanna

Dr Muhammad Ali Wafy (HoD Arabic Language & Literature, Wafy Campus Kalikav.)

Abdul Jaleel M, Kondotty
(Assistant Professor, EMEA College Kondotty)

Unais Muhsin M
(Asst professor, Ideal College, Kadakassery)

Thajudheen Kolathur
(Assistant Professor, MTM college Veliyankode)

Jafar Sadiq P
(Assistant Professor, Amal College, Nilambur)

P K Mohammed Shareef
(Assistant Professor, PSMO College)

Muhammad Swalih T A
(Asst. Prof. NSS College,Thrithala)

Jabbar Chungathara

Ayyoob Rahman
(Research Scholar, University of Hyderabad)

Anseena Aboobacker (Delhi University)

Fidha (Delhi University)

Ashiq Rasool
(Research scholar, JNU)

Hisana Hussain (Delhi University)

Shamseer Keloth
(Research Scholar, JNU)

Hilal Ahamed
(Research Scholar Calicut University)

Abdul Kabeer Chemmala
(Research Scholar Sanskrit University Kalady)

Musthujab Makkolath (Former editor- Missive bimonthly)

Shihabudheen Palliyalil (Research Scholar Hyderabad Central University.)

Noushad Thumbath (Research Scholar, Jamia Millia Islamia Delhi.)

Ubaidulla Konikkazhi, (JNU)

Muhammed Rafi
(phd scholar Pondicherry university)

Najla PV (President, msf Hyderabad central university)

Javad Basil MP
(Research scholar UoS & MSF national executive member)

Maaroof C H (Student, Faculty of Law, University of Delhi)

Abdul Shukkur M (Research Scholar, Mahatma Gandhi University)

A Muhammmed Haneefa

Muhammed Shafeef‌ (Research Scholar, Calicut University )

ANWAR SHAHID P M (MPhil Scholar, Mahatma Gandhi University, Kottayam)

Jaseela Madappatt (Delhi University)

Asharudheen. P (Jamia Millia Islamia)

Mohammed Haris kondotty

Mohammad Roshan Kondotty
Thasleem Varikkodan
Thajudheen Kolathur
Shukoor bathery
Ashique odamala
Muneer PK payyanad
Labeeb Pathiramanna

Ali Husain Wafy
(Ph.D Research Scholar, Dept. of Education, Central University of Kerala)

Muhammed Fayiz M
PM Uvais Kudallur
S M Shahal koyilandy
Shahlan Abdul Rasheeq Pandikkad
Muhammed Fayiz Vengara
Salmanul Faris Perimbalam

Muhammed Shabeer. K
(Research Scholar, Jamia Millia Islamia)

Shabeer T
(Research scholar, Kannur University)

Ahmed Shabin
(Research Scholar, BITS Hyderabad)

Mahroof Thalayad (Former G. Secretary msf Calicut University Campus)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

No Image

യുഎഇ; ഓഗസ്റ്റ് 1 മുതൽ പുതിയ ആപ്പ് ഉപയോഗിച്ച് ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അബുദബി പോലിസ് . 

uae
  •10 hours ago
No Image

വായ്പ വാഗ്ദാന തട്ടിപ്പ്; മുന്നറിയിപ്പുമായി ഒമാൻ

oman
  •10 hours ago
No Image

കറന്റ് അഫയേഴ്സ്-25/07/2024

PSC/UPSC
  •11 hours ago
No Image

സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടി മുങ്ങിയ ധന്യ പൊലിസില്‍ കീഴടങ്ങി

Kerala
  •11 hours ago
No Image

യു.എ.ഇ പൗരത്വം നല്‍കി ആദരിച്ച മലയാളി ദുബൈയില്‍ അന്തരിച്ചു

uae
  •11 hours ago
No Image

നീറ്റ് യുജി; പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; കണ്ണൂര്‍ സ്വദേശിക്ക് ഒന്നാം റാങ്ക്

Domestic-Education
  •12 hours ago
No Image

യുഎഇയിൽ ജൂലൈ 26 മുതൽ 29 വരെയുള്ള വാരാന്ത്യം അടിപ്പോളിയാക്കാനുള്ള വഴികൾ ഇതാ

uae
  •12 hours ago
No Image

വിമാന യാത്രിക്കരുടെ ശ്രദ്ധക്ക്; അടുത്ത മാസം നാലു മുതല്‍ മസ്കത്ത് എയർപോർട്ടിലെത്തുന്നവർക്ക് ഈ കാര്യം ശ്രദ്ധക്കുക

oman
  •12 hours ago
No Image

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലര്‍ത്തുന്ന ബജറ്റ്; ഡോ. എം പി. അബ്ദുസ്സമദ് സമദാനി

National
  •12 hours ago
No Image

മകന്‍ ലഹരിക്കടിമ; ചികിത്സിക്കാന്‍ ഇനി പണമില്ല; കാറില്‍ വെന്തുമരിച്ച ദമ്പതികളുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

Kerala
  •13 hours ago
ADVERTISEMENT
No Image

അർജുനെ തേടി 12-ാം നാൾ; കാലാവസ്ഥ പ്രതികൂലം, കൂടുതൽ സന്നാഹങ്ങളുമായി ഇന്ന് തിരച്ചിൽ

Kerala
  •8 minutes ago
No Image

മലേഗാവ് സ്ഫോടനം: ലക്ഷ്യമിട്ടത് സാമുദായിക കലാപമെന്ന് എന്‍.ഐ.എ

National
  •2 hours ago
No Image

ഷൂട്ടിങ്ങിലും ഹോക്കിയിലും ഇന്ത്യ തുടങ്ങുന്നു

latest
  •2 hours ago
No Image

കായിക ലോകത്തിന് പുതിയ സീന്‍ സമ്മാനിച്ച് 33ാമത് ഒളിംപിക്സിന് പാരിസില്‍ തുടക്കം

latest
  •2 hours ago
No Image

ദുബൈയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു

uae
  •9 hours ago
No Image

യു.എ.ഇ നിവാസികൾക്ക് വെറും 7 ദിവസത്തിനുള്ളിൽ യുഎസ് വിസ; എങ്ങനെയെന്നറിയാം

uae
  •9 hours ago
No Image

ഹാക്കിംഗ്: പ്രതിരോധിക്കാനുള്ള നുറുങ്ങുകൾ

Tech
  •9 hours ago
No Image

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എമിറേറ്റ്‌സ് റോഡിൽ ഗതാഗതം തടസപ്പെടും; ദുബൈ ആർടിഎ

uae
  •10 hours ago
No Image

ഷിരൂര്‍ രക്ഷാദൗത്യം; കൂടുതല്‍ സഹായം അനുവദിക്കണം; രാജ്‌നാഥ് സിങ്ങിനും, സിദ്ധരാമയ്യക്കും കത്തയച്ച് മുഖ്യമന്ത്രി

Kerala
  •10 hours ago

ADVERTISEMENT