HOME
DETAILS

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടി 10 ദിവസത്തെ വിവാഹ അവധി; പ്രഖ്യാപനവുമായി ദുബൈ ഭരണാധികാരി

  
Web Desk
July 17 2025 | 11:07 AM

Dubai Ruler Grants 10 Day Paid Leave to Government Employees

ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സര്‍ക്കാര്‍ ജീവനക്കാരായ യുഎഇ പൗരന്മാര്‍ക്കുള്ള വിവാഹ അവധി സംബന്ധിച്ച് ഉത്തരവിട്ടു. ദുബൈയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടു കൂടി പത്തു ദിവസത്തെ അവധിക്ക് അര്‍ഹതയുണ്ടാകും.

ഉത്തരവ് പ്രകാരം ദുബൈ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഇമാറാത്തി ജീവനക്കാര്‍ക്കും ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള പ്രത്യേക വികസന മേഖലകളിലും ഫ്രീ സോണുകളിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അവധിക്ക് അര്‍ഹതയുണ്ടാകും. കേഡറ്റുകള്‍ ഒഴികെ, ഇമാറാത്തി ജുഡീഷ്യല്‍ അതോറിറ്റി അംഗങ്ങളും ഇമാറാത്തി സൈനിക ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെടും. മാനവ വിഭവശേഷി നിയമപ്രകാരം അര്‍ഹമായ മറ്റ് അവധികളുമായി ഈ അവധി സംയോജിപ്പിക്കാം.

യോഗ്യതാ മാനദണ്ഡങ്ങള്‍:

  • ജീവനക്കാരുടെ ജീവിതപങ്കാളി ഇമാറാത്തി പൗരനായിരിക്കണം.
  • ജീവനക്കാരന്‍ പ്രൊബേഷനറി കാലയളവ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കണം.

ആനുകൂല്യങ്ങള്‍ 
വിവാഹ അവധി കാലയളവില്‍, ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും അലവന്‍സുകളും ഉള്‍പ്പെടെയുള്ള എല്ലാ സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കും. വിവാഹ കരാര്‍ തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തുടര്‍ച്ചയായോ ഇടവിട്ടോ അവധി ഉപയോഗിക്കാം.

ഗുരുതര കാരണങ്ങള്‍ നിരത്തി സൂപ്പര്‍വൈസറുടെ അനുമതിയോടെ അവധി അടുത്ത വര്‍ഷത്തേക്ക് മാറ്റിവയ്ക്കാം. സൈനിക ഉദ്യോഗസ്ഥര്‍ ഒഴികെ, വിവാഹ അവധി സമയത്ത് ജീവനക്കാരെ തിരിച്ചുവിളിക്കാനാവില്ല. തിരിച്ചുവിളിക്കപ്പെട്ടാല്‍, ബാക്കിയുള്ള അവധി പിന്നീട് ലഭിക്കും.

Dubai’s ruler announces 10-day fully paid leave for all government employees to promote work-life balance and family time. The initiative reflects a strong commitment to employee welfare in the public sector.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ ഡെലിവറി ആപ്പുകളിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് ചിലവേറുന്നു; വൻ തുക ഈടാക്കി പ്ലാറ്റ്‌ഫോമുകൾ

Kuwait
  •  a day ago
No Image

ഹെൽമറ്റ് ധരിക്കാത്തതിനാൽ പെട്രോൾ നൽകിയില്ല; പെട്രോൾ പമ്പ് ജീവനക്കാരന് നേരെ വെടിയുതിർത്ത് യുവാക്കൾ

crime
  •  a day ago
No Image

ഇൻഡോറിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനിൽ തീ; പൈലറ്റിന്റെ അടിയന്തിര ഇടപെടൽ, ഡൽഹിയിൽ എമർജൻസി ലാൻഡിംഗ് | Air India

National
  •  a day ago
No Image

വിവാഹാലോചനയ്ക്ക് വിളിച്ചുവരുത്തി യുവാവിനെ മർദിച്ച് കൊലപ്പെടുത്തി; സംഭവത്തിൽ യുവതിയുടെ പിതാവ് ഉൾപ്പെടെ ഒൻപത് പേർ അറസ്റ്റിൽ

crime
  •  a day ago
No Image

കഴക്കൂട്ടത്ത് കാർ ഹൈവേയിലെ തൂണിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു; രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്, അപകടം റേസിങ്ങിനിടെയെന്ന് സംശയം

Kerala
  •  a day ago
No Image

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; ദമ്പതികളുടെ ആദ്യ കുഞ്ഞ് മരിച്ചതും മുലപ്പാൽ കുടുങ്ങി

Kerala
  •  a day ago
No Image

ഇന്ത്യ - ചൈന ബന്ധം ശക്തമാകുമോ? മോദി - ഷി ജിൻപിങ് കൂടിക്കാഴ്ച്ച ഇന്ന്, ഉറ്റുനോക്കി അമേരിക്ക

International
  •  a day ago
No Image

ഇന്ത്യക്കെതിരെ ട്രംപിന്റെ പുതിയ തന്ത്രം; യൂറോപ്യൻ യൂണിയനോട് അധിക തീരുവ ചുമത്താൻ ആവശ്യം

International
  •  a day ago
No Image

പാകിസ്ഥാനെ പരാജയപ്പെടുത്താൻ ഇന്ത്യ പ്രയോഗിച്ചത് 50ൽ താഴെ ആയുധങ്ങൾ മാത്രം

National
  •  a day ago
No Image

മരണക്കളമായി ഇന്ത്യൻ റോഡുകൾ; രാജ്യത്ത് റോഡപകടങ്ങളിൽ മരിച്ചുവീഴുന്നത് ദിവസം 474 പേർ

National
  •  a day ago