HOME
DETAILS

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: അതീവ ദുഃഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി; വീഴ്ച അന്വേഷിക്കുമെന്ന് വൈദ്യുതി മന്ത്രി

  
Farzana
July 17 2025 | 06:07 AM

Kerala Student Electrocuted at School Ministers Demand Inquiry After Tragic Death in Kollam

കൊല്ലം: കൊല്ലം തേവലക്കര ബോയ്‌സ് എച്ച് .എസ്.എസിലെഎട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകമെന്ന്  വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. പൊതുവിദ്യാഭ്യാസ ഡയരക്ടർ സംഭവസ്ഥലം സന്ദർശിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ മകനെയാണ് നഷ്ടമായത്. മാപ്പർഹിക്കാത്ത തെറ്റ്. തിരുത്താനാവാവാത്ത നഷ്ടമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

സംഭവത്തിൽ വീഴ്ച അന്വേഷിക്കുമെന്ന് വൈദ്യുതി മന്ത്രി വ്യക്തമാക്കി. വകുപ്പിന്റെ ഭാഗത്ത് നിന്ന് നഷ്ടമുണ്ടെങ്കിൽ നടപടി സ്വീകരിക്കും. അന്വേഷണം നടത്താൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉടൻ തന്നെ രിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്.  സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്നാണ് അപകടമുണ്ടായത്. കെട്ടിടത്തിന് മുകളിൽ വീണ് ചെരുപ്പ് അടുക്കാൻ ശ്രമിക്കുകയായിരുന്നു മിഥുൻ.

ഇന്ന് രാവിലെ സ്‌കൂളിൽ നിന്ന് കളിക്കുന്നതിനിടെ മിഥുന്റെ ചെരുപ്പ് കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഷീറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇതെടുക്കാനായി മിഥുൻ ഷീറ്റിന് മുകളിലേക്ക് കയറി. ആ സമയത്ത് വൈദ്യുതി ലൈനിൽ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്. 

കെ.എസി.ഇ.ബിയുടെ ലൈൻ ഷീറ്റിന് മുകളിലേക്ക് താഴ്ന്നാണ് കിടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. അതിനാലാണ് വിദ്യാർഥിക്ക് ഷോക്കേറ്റതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കെ.എസ്.ഇ.ബിയിൽ പരാതിപ്പെട്ടിട്ടും കാര്യമുണ്ടായില്ലെന്നും അനാസഥയാണെന്നും നാട്ടുകാർ ആരോപിച്ചു.

 

Education Minister V. Sivankutty calls the death of an 8th-grade student in Kollam's Thevalakkara Boys HSS a heartbreaking tragedy. The boy was electrocuted while retrieving a shoe from a school rooftop. Government orders probe into alleged negligence by KSEB.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി

International
  •  2 days ago
No Image

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി

International
  •  2 days ago
No Image

കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ

Kerala
  •  2 days ago
No Image

ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍

Kerala
  •  2 days ago
No Image

റാസല്‍ഖൈമയില്‍ ഫാക്ടറിയില്‍ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  2 days ago
No Image

അസമിലെ ഗോൾപാറയിൽ പോലീസ് വെടിവയ്പ്പ്; 19 വയസ്സുകാരൻ മരിച്ചു, നിരവധി പേർക്ക് പരിക്ക്

National
  •  2 days ago
No Image

എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് പിഴവില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി; വിവാദം

Kerala
  •  2 days ago
No Image

'തബ്‌ലീഗ് കൊറോണ' ആവിയായി; അഞ്ചുവര്‍ഷത്തിന് ശേഷം തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ കുറ്റപത്രങ്ങളെല്ലാം റദ്ദാക്കി ഹൈക്കോടതി

National
  •  2 days ago
No Image

കൊലപാതക കുറ്റങ്ങളില്‍ പ്രതികളായ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി സഊദി 

Saudi-arabia
  •  2 days ago
No Image

പ്രണയബന്ധത്തിൽനിന്ന് പിന്മാറിയ കാമുകിയെ കൊല്ലാൻ ശ്രമിച്ചു; യുവാവിന് മൂന്ന് വർഷം തടവ്

Kerala
  •  2 days ago