HOME
DETAILS

സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കൊവിഡ്; 63 മരണം, പ്രതിസന്ധി രൂക്ഷമാകുന്നു

  
backup
May 06, 2021 | 12:14 PM

42464-covid-cases-in-kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 63 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5628 ആയി.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് ഇങ്ങനെ:

എറണാകുളം 6506
കോഴിക്കോട് 5700
മലപ്പുറം 4405
തിരുവനന്തപുരം 3969
തൃശൂര്‍ 3587
ആലപ്പുഴ 3040
പാലക്കാട് 2950
കോട്ടയം 2865
കൊല്ലം 2513
കണ്ണൂര്‍ 2418
പത്തനംതിട്ട 1341
കാസര്‍കോട് 1158
വയനാട് 1056
ഇടുക്കി 956

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,66,16,470 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 124 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 265 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 39,496 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2579 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 6411, കോഴിക്കോട് 5578, മലപ്പുറം 4181, തിരുവനന്തപുരം 3655, തൃശൂര്‍ 3556, ആലപ്പുഴ 3029, പാലക്കാട് 1263, കോട്ടയം 2638, കൊല്ലം 2503, കണ്ണൂര്‍ 2199, പത്തനംതിട്ട 1307, കാസര്‍ഗോഡ് 1106, വയനാട് 1025, ഇടുക്കി 945 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
124 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 39, കാസര്‍ഗോഡ് 20, തൃശൂര്‍ 15, പാലക്കാട് 13, വയനാട് 11, പത്തനംതിട്ട, എറണാകുളം 6 വീതം, തിരുവനന്തപുരം 5, കൊല്ലം, കോഴിക്കോട് 3 വീതം, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,152 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

തിരുവനന്തപുരം 2389
കൊല്ലം 2035
പത്തനംതിട്ട 903
ആലപ്പുഴ 1923
കോട്ടയം 3013
ഇടുക്കി 228
എറണാകുളം 2999
തൃശൂര്‍ 1519
പാലക്കാട് 2488
മലപ്പുറം 3205
കോഴിക്കോട് 3996
വയനാട് 182
കണ്ണൂര്‍ 2083
കാസര്‍കോട് 189

എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 3,90,906 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,89,515 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,18,411 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,88,529 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,882 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3633 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 723 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം പോത്തുകല്ലിൽ ചുഴലിക്കാറ്റ്; വിവിധ ഇടങ്ങളിൽ നാശനഷ്ടം

Kerala
  •  7 days ago
No Image

ചെറു വിമാനം പറന്നുയര്‍ന്ന ഉടനെ തന്നെ തലകുത്തി വീണു കത്തിയമര്‍ന്നു; വിഡിയോ ഞെട്ടിക്കുന്നത്

International
  •  7 days ago
No Image

പാലക്കാട് ബി.ജെ.പിയിൽ ഭിന്നത രൂക്ഷം; കൃഷ്ണകുമാറിനെതിരേ പരാതി നൽകി നഗരസഭാ അധ്യക്ഷ

Kerala
  •  7 days ago
No Image

മലബാര്‍ ഗോള്‍ഡ് ഡയമണ്ട്‌സ് ഇന്ത്യയില്‍ രണ്ട് പുതിയ ഷോറൂമുകള്‍ തുടങ്ങി

uae
  •  7 days ago
No Image

ബെംഗളൂരു- ഹൈദരാബാദ് ദേശീയപാതയിൽ ബസിന് തീപിടിച്ച് അപകടം; 25 ലേറെ പേർക്ക് ദാരുണാന്ത്യം

National
  •  7 days ago
No Image

റഷ്യൻ എണ്ണ: യു.എസിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങി ഇന്ത്യ, ഇറക്കുമതി കുത്തനെ കുറയ്ക്കും 

National
  •  7 days ago
No Image

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ പുതിയ മാനദണ്ഡം; ഇന്ന് മുതല്‍ പ്രാബല്യത്തിലായ മാറ്റങ്ങള്‍ അറിഞ്ഞിരിക്കാം | Global Passport Seva Version 2.0

Saudi-arabia
  •  7 days ago
No Image

ഉമർ ഖാലിദ്, ഷർജീൽ ഇമാം: ജാമ്യഹരജി 27ന് പരിഗണിക്കും

National
  •  7 days ago
No Image

കമ്മ്യൂണിസത്തെയും ഫാസിസത്തെയും കുറിച്ചുള്ള പുസ്തകങ്ങൾ മതവികാരം വ്രണപ്പെടുത്തി! അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റിനെതിരെ പൊലീസിന്റെ അസാധാരണ ആരോപണങ്ങൾ  

National
  •  7 days ago
No Image

മസ്ജിദുൽ അഖ്‌സയുടെ അടിത്തറ ദുർബലമാക്കി ഇസ്‌റാഈലിന്റെ ഖനനം; ഇങ്ങനെ പോയാൽ വൈകാതെ അൽഅഖ്‌സ തകരുമെന്ന് ഖുദ്‌സ് ഗവർണറേറ്റ്

International
  •  7 days ago


No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: പ്രതികളുടെ വീടുകളിൽ പൊലിസ് റെയ്ഡ്, പണവും രേഖകളും പിടിച്ചെടുത്തു

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്: കനത്ത നാശനഷ്ടങ്ങൾ; നാളെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ചിടത്ത് യെല്ലോ അലർട്ട്

Kerala
  •  7 days ago
No Image

കാറിൽ അതി രൂക്ഷഗന്ധം: പരിശോധനയിൽ കണ്ടത് അഴുകിയ നിലയിൽ ഏഴ് മൃതദേഹങ്ങൾ; മക്കളെ കൊന്ന് പിതാവും ജീവനൊടുക്കി

International
  •  7 days ago
No Image

വിദ്വേഷത്തിന് രാജ്യത്ത് സ്ഥാനമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി: വിദ്വേഷ ആക്രമണം നടന്ന മസ്ജിദ് സന്ദർശിച്ചു; മുസ്‌ലികളുടെ സുരക്ഷയ്ക്കായി 10 ദശലക്ഷം പൗണ്ട് അധികം ചെലവാക്കും

International
  •  7 days ago