മസാല ബോണ്ട് കേസ്; ഐസക്കിനെതിരെ പിടിമുറുക്കി ഇഡി
കിഫ്ബി മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിനെതിരെ പിടിമുറുക്കി ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. കേസില്‍ ഡിവിഷന്‍ ബെഞ്ച് മുമ്പാകെ അപ്പീല്‍ ഫയല്‍ ചെയ്തു. അന്വേഷണവിധേയമായി തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് തടഞ്ഞതിനെതിരെയാണ് അപ്പീല്‍ നല്‍കിയത്. കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യരുതെന്ന ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.
സ്ഥാനാര്‍ത്ഥി ആയതിനാല്‍ തത്കാലം ചോദ്യം ചെയ്ത ബുദ്ധിമുട്ടിക്കേണ്ടെന്ന നിലപാടിലായിരുന്നു ഹൈക്കോടതി. എന്നാല്‍ കേസുമായി ബന്ധപ്പെട്ട ചില ഇടപാടുകള്‍ക്ക് തോമസ് ഐസക്കില്‍ നിന്ന് ഉടനടി വിശദീകരണം വേണം എന്നാണ് ഇഡിയുടെ പക്ഷം. മസാല ബോണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങാന്‍ റിസര്‍വ് ബാങ്ക് അനുമതി ഉണ്ടായിരുന്നില്ല. പ്രസ്തുത വിഷയത്തില്‍ ആണ് ഇഡി വ്യക്തത തേടുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചട്ടവിരുദ്ധമായി ഭൂമി വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ തോമസ് ഐസക്കിന് പങ്കുണ്ടെന്നാണ് ഇഡി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."