HOME
DETAILS
MAL
കോടതിയില്‍ നിന്ന് ദിലീപിന് ചോര്‍ന്ന് കിട്ടിയ രേഖകളുടെ ഫോട്ടോ പുറത്ത്; ശിരസ്തദാറേയും തൊണ്ടി സൂക്ഷിപ്പുകാരനേയും ചോദ്യം ചെയ്യും
backup
April 25 2022 | 15:04 PM
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന് കോടതിയില്‍ നിന്ന് ചോര്‍ന്ന് കിട്ടിയ രേഖകളുടെ ഫോട്ടോ പുറത്ത്. മുംബൈയിലെ ലാബില്‍ നിന്നാണ് ഈ രേഖകള്‍ ലഭിച്ചതെന്നാണ് വിവരം. കോടതിയിലെ പ്രിസൈഡിംഗ് ഓഫീസര്‍ ഒപ്പു വെച്ച രേഖയാണിത്. നേരത്തെ അന്വേഷണ സംഘം കോടതി വിവരങ്ങള്‍ ദിലീപിന് കിട്ടിയതായി കണ്ടെത്തിയിരുന്നു.
ദിലീപിന്റെ ഫോണില്‍ കോടതി രേഖകള്‍ കണ്ടെത്തിയ വിഷയത്തില്‍ അന്വേഷണം തുടരാന്‍ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞ ദിവസം വിചാരണ കോടതി അനുമതി നല്‍കുകയും ചെയ്തിരുന്നു. വിചാരണക്കോടതിയിലെ ശിരസ്തദാറേയും തൊണ്ടി സൂക്ഷിപ്പുകാരനേയും ചോദ്യം ചെയ്യാനാണ് അനുമതി. കഴിഞ്ഞ ദിവസത്തെ സിറ്റിങ്ങിലാണ് നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കുന്ന വിചാരണക്കോടതിയുടെ അനുവാദം നല്കല് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."