നവാസ് ഷരീഫിന് പുതിയ പാസ്‌പോർട്ട്; വൈകാതെ പാകിസ്താനിലെത്തും
ഇസ്‌ലാമാബാദ്
ഇളയ സഹോദരൻ ഷഹബാസ് ഷരീഫ് അധികാരമേറ്റതിന് പിന്നാലെ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന് സ്വന്തം രാജ്യത്ത് വേഗത്തിൽ തിരിച്ചെത്താൻ സൗകര്യമൊരുക്കി പാക് സർക്കാർ. വിവിധ അഴിമതിക്കേസുകളിൽ കുടുങ്ങി ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ ചികിത്സാർത്ഥം ലണ്ടനിൽ പോയ നവാസ് ഷരീഫിന് പുതിയ പാസ്‌പോർട്ട് അനുവദിച്ചു. ശനിയാഴ്ച ഇഷ്യൂചെയ്ത പുതിയ പാസ്‌പോർട്ടിന്റെ പകർപ്പ് പാക് മാധ്യമങ്ങൾ പുറത്തുവിട്ടു. അടിയന്തരസ്വഭാവമുള്ള ഓർഡിനറി പാസ്‌പോർട്ടാണ് നവാസിനായി ഇഷ്യൂ ചെയ്തത്. 2032 വരെ കാലാവധിയുണ്ട്.
ഇമ്രാൻഖാന്റെ കാലത്ത് വിവിധ അഴിമതിക്കേസുകളിൽ പ്രതിചേർക്കപ്പെട്ട നവാസ് ഷരീഫ് 2019 നവംബർ മുതൽ ലണ്ടനിൽ കഴിയുകയാണ്. ചികിത്സാവശ്യാർത്ഥം ലാഹോർ ഹൈക്കോടതിയുടെ അനുമതിയോടെയാണ് നവാസ് ലണ്ടനിൽ പോയത്.
ചെറിയപെരുന്നാളിന് ശേഷം നവാസ് പാകിസ്താനിലെത്തുമെന്ന് നേരത്തെ പി.എം.എൽ(എൻ) വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."