HOME
DETAILS

കീലക്കരൈ പറയുന്നു; 'എങ്കല്‍ക്ക് കനി പോതും'; വിജയം ആവര്‍ത്തിക്കാന്‍ നവാസ് കനി

  
സി.വി ശ്രീജിത്ത്
April 12 2024 | 04:04 AM

Nawaz Kani to repeat the victory

വറ്റിത്തുടങ്ങിയ മേലുപുടുകുഡി ആറിന്റെ ഓരത്തുകൂടെ തീവെയില്‍ വെട്ടിച്ച് പാഞ്ഞുപോകുന്ന പ്രചാരണ വാഹനങ്ങള്‍. നീളന്‍ കോണിയുടെ മാതൃക ഇരുഭാഗത്തും പിടിപ്പിച്ച തുറന്ന വാഹനത്തില്‍നിന്ന് കൈവീശുകയാണ് രാമനാഥപുരം മണ്ഡലത്തിലെ ഇന്‍ഡ്യാ സഖ്യ സ്ഥാനാര്‍ഥി മുസ്‌ലിം ലീഗിലെ നവാസ് കനി. മധ്യാഹ്ന സൂര്യന്റെ കൊടുംചൂടിലും പാതയോരത്ത് കനിയെ കാത്ത് നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍. ''എങ്കല്‍ക്ക് കനി പോതും. ഇന്ത ഊര്ക്ക് കനി പോതും. ഏണി പോതും''(ഞങ്ങള്‍ക്ക് കനി മതി, ഏണി ചിഹ്നം മതി) എന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കുന്ന ഒരു കൂട്ടത്തിനടുത്ത് സ്ഥാനാര്‍ഥിയുടെ പര്യടന വാഹനം നിര്‍ത്തി.

ഡി.എം.കെ നേതാവ് ശരവണരാജുവാണ് മൈക്ക് എടുത്ത് പ്രസംഗം തുടങ്ങിയത്. ''ഇന്ത്യാവെ കാപ്പാത്ത്‌റത്ക്ക്, നവാസ് കനി ജയിച്ചാവണം.''( ഇന്ത്യയെ രക്ഷിക്കാന്‍ കനി ജയിക്കണം). ചുരുങ്ങിയ വാക്കുകള്‍ക്ക് ശേഷം മൈക്ക് കനിക്ക് കൈമാറി. അന്‍പര്‍കളെ....(പ്രിയപ്പെട്ടവരെ) ആ വിളിയോടെ കൂടിനിന്നവര്‍ ആര്‍പ്പുവിളിയായി. ''ഇന്ത മണ്ണില്‍ പിറന്ത നാങ്കള്ക്ക് ഇന്ത മണ്ണിലെ നിക്കണം. നിമ്മതിയായി നിക്കണം. വേണമാ വേണ്ടയാ..''.(ഈ മണ്ണില്‍ പിറന്ന ഞങ്ങള്‍ക്ക്് ഈ മണ്ണില്‍ തന്നെ ജീവിക്കണം. അന്തസ്സോടെ ജീവിക്കണം. വേണ്ടയോ വേണമോ...) വേണം...വേണം...വേണം...ആവേശം അലതല്ലുന്ന മറുപടി. വാഹനത്തില്‍ നിന്നിറങ്ങി കൂടിനിന്നവരോട് കൈപിടിച്ച് കുശലം പറഞ്ഞ ശേഷം വീണ്ടും കാറിലേക്ക്്.

രാമനാഥപുരത്തുനിന്ന് തിരുപ്പുലാനിയിലെത്തിയപ്പോഴാണ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി കീലക്കരെ പ്രചാരണം നടത്തുന്ന വിവരമറിഞ്ഞത്. രണ്ടര ചതുരശ്ര കിലോമീറ്റര്‍ മാത്രം ചുറ്റളവുള്ള കീലക്കരെ ഇന്ത്യയുടെ തെക്കെ അറ്റത്ത് കടല്‍ അതിര്‍ത്തി പങ്കിടുന്ന മുന്‍സിപ്പാലിറ്റിയാണ്. അരലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ 80 ശതമാനവും മുസ്‌ലിംകള്‍. ഹിന്ദുക്കളും ക്രിസ്്ത്യാനികളും ചില ജൈന കുടുംബങ്ങളും താമസിക്കുന്ന ഇടം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മസ്ജിദുകളും ഖബര്‍സ്ഥാനും ഇവിടെയുണ്ട്. വീതികുറഞ്ഞതെങ്കിലും റോഡുകള്‍ വൃത്തിയും വെടിപ്പുമുള്ളത്. റോഡിനിരുവശത്തും ഇടതടവില്ലാതെ വീടുകള്‍. ബഹുഭൂരിപക്ഷവും കടലിനെ ആശ്രയിച്ച് കഴിയുന്നവര്‍.

നവാസ് കനിയുടെ പൈലറ്റ് വാഹനം കടന്നുവന്നതോടെ ജുമാമസ്ജിദ് കവലയില്‍ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടി. തീരദേശ ജില്ലകളില്‍ പ്രളയമുണ്ടായ സമയത്ത് സഹായിക്കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെയാണ് കോണ്‍ഗ്രസിന്റെ അന്‍സാരി പല്ലാവുരു സംസാരിക്കുന്നത്. സ്റ്റാലിന്‍ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന ക്ഷേമ പദ്ധതികള്‍ എണ്ണിപ്പറയുന്നുമുണ്ട്. അധികം വൈകാതെ സ്ഥാനാര്‍ഥിയുടെ വാഹനവ്യൂഹം കവലയിലെത്തി. പൂക്കള്‍ വാരിവിതറി ആള്‍ക്കൂട്ടം കനിയെ വരവേറ്റു.

ശ്രീലങ്കന്‍ നാവിക സേന പിടികൂടിയ മത്സ്യത്തൊഴിലാളികളുടെയും ബോട്ടുകളുടെ കാര്യമാണ് കനിയുടെ പ്രസംഗത്തില്‍ പ്രധാനമായും വിവരിക്കുന്നത്. മോദി സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്നും കടലോര മക്കളെ സഹായിക്കാന്‍ ബി.ജെ.പി തയാറായില്ലെന്നും കനി പറഞ്ഞു. അരമണിക്കൂര്‍ പള്ളിക്കവലയില്‍. പിന്നീട് അടുത്ത സ്വീകരണ കേന്ദ്രമായ സദക്കത്തുള്ള ദര്‍ഗ പരിസരത്തേക്ക്. അവിടെയും നൂറുകണക്കിനാളുകള്‍. പിന്നീട് പഴയ ഫിഷ്മാര്‍ക്കറ്റ് പരിസരം, സി.എസ്.ഐ ചര്‍ച്ചിന് സമീപം, പഴയ ജുമാ മസ്ജിദ് എന്നിവിടങ്ങളിലും സ്വീകരണം.

പല്ലമേര്‍ക്കുളം, കാഞ്ഞിരംകുളം, മുനീശ്വരം, മേലെ പുടുകോടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികള്‍ക്കു ശേഷം രാത്രി ഒമ്പത് മണിയോടെയാണ് മുബത്തായ അമ്പല പരിസരത്തെ സ്വീകരണ കേന്ദ്രത്തില്‍ സ്ഥാനാര്‍ഥിയും സംഘവും എത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വലിയ ജനാവലി അവിടെ കാത്തുനില്‍പ്പാണ്. ഡി.എം.കെ, കോണ്‍ഗ്രസ്, നാടാര്‍ മണ്ഡലം നേതാക്കള്‍ മാറി മാറി പ്രസംഗിച്ചു. വൈകാതെ, പച്ച വിളക്കുകളാല്‍ അലങ്കലിച്ച, കലൈജ്ഞര്‍ കരുണാനിധിയും സ്റ്റാലിനും രാഹുലും ഖാദര്‍ മൊയ്തീനും വര്‍ണബോര്‍ഡുകളില്‍ നിറഞ്ഞുനില്‍ക്കുന്ന വാഹനത്തില്‍ നവാസ് കനി എത്തി.

ഇത്തവണ നേരെ ജനങ്ങള്‍ക്കിടയിലേക്കാണ്. അവരേട് സംസാരിച്ചും കാര്യങ്ങള്‍ ചോദിച്ചും പള്ളിമുറ്റത്തേക്ക്. അവിടെ കൂടിയിരുന്നവരെ ഹസ്തദാനം ചെയ്ത് തിരികെ തുറന്ന വാഹനത്തിലേക്ക്. ജനാധിപത്യം സംരക്ഷിക്കാനും ഇന്ത്യ നിലനില്‍ക്കാനും ഇന്‍ഡ്യാ സഖ്യത്തിന് വോട്ട് അഭ്യര്‍ഥിച്ച് മടക്കം. ഇനി ഒരു സ്വീകരണ കേന്ദ്രം കൂടിയുണ്ട്. വാഹനവ്യൂഹം മറ്റൊരു കടലോര ഗ്രാമത്തിലേക്ക് നീങ്ങുമ്പോള്‍ സമയം രാത്രി 9.35.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  11 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  11 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  11 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  11 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  11 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  11 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  11 days ago
No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  11 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  11 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  11 days ago