കറാച്ചി സര്‍വകലാശാലയില്‍ സ്‌ഫോടനം; 3 ചൈനീസ് പൗരന്മാരടക്കം നാലു പേര്‍ കൊല്ലപ്പെട്ടു
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചി സര്‍വകലാശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 3 ചൈനീസ് പൗരന്മാരടക്കം നാലു പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ 2 പേര്‍ സ്ത്രീകളാണ്. കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം വാന്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
വാനില്‍ ഏഴോ എട്ടോ ആളുകള്‍ ഉണ്ടായിരുന്നതായാണു വിവരമെന്നു സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 3 പേരുടെ നില ഗുരുതരമാണ്.
കറാച്ചി സര്‍വകലാശാലയില്‍ ചൈനീസ് ഭാഷ പഠിപ്പിക്കാനായി ചൈന സ്ഥാപിച്ച കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. സര്‍വകലാശാലയിലെ അധ്യാപകരെയും കൊണ്ടു പോകുകയായിരുന്ന വാഹനമാണു പൊട്ടിത്തെറിച്ചതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
It’s appalling to see the suicide attack after a long peace time in #Karachi
— Shehroz (@shehroziqball) April 26, 2022
3 Chinese professors killed, a women can be seen clearly, controlling the remote. #KarachiBlast #karachiuniversity #Chinese pic.twitter.com/50ZDz0SNS9
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."