ബൈക്ക് ആംബുലന്‍സിന് പകരമാവില്ല; മതിയായ സൗകര്യമൊരുക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങളോട് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് രോഗിയെ ബൈക്കിലിരുത്തി ആശുപത്രിയില്‍ കൊണ്ടുപോയ സംഭവത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രോഗികള്‍ക്ക് ബൈക്ക് ആംബുലന്‍സിന് പകരമാവില്ലെന്നും തദ്ദേശ സ്ഥാപനങ്ങള്‍ ആംബുലന്‍സ് സൗകര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുന്നപ്രയില്‍ ആംബുലന്‍സ് ലഭിക്കാതെ രോഗിയെ ബൈക്കിലിരുത്തി കൊണ്ടുപോയ സംഭവത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തദ്ദേശംഭരണ ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ചില തദ്ദേശ സ്ഥാപനങ്ങളില്‍ മതിയായ കൊവിഡ് ചികിത്സാ സൗകര്യങ്ങളില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പല വാര്‍ഡ്തല സമിതികളും നിഷ്‌ക്രിയമാണ്. വാര്‍ഡ്തല സമിതികള്‍ വിളിച്ചുകൂട്ടുന്നതില്‍ ചില തദ്ദേശസ്ഥാപനങ്ങള്‍ക്ക് വീഴ്ചപറ്റി. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."