HOME
DETAILS
MAL
രമേഷ് പിഷാരടിക്ക് നന്ദിപറഞ്ഞ് ഷാഫി പറമ്പില്‍ എം.എല്‍.എയുടെ കുറിപ്പ്
backup
May 09 2021 | 04:05 AM
പാലക്കാട്: രമേഷ് പിഷാരടി പ്രചാരണത്തിന് പോയിടത്തെല്ലാം സ്ഥാനാര്‍ഥികള്‍ തോറ്റെന്ന സാമൂഹിക മാധ്യമങ്ങളിലൂടെയുളള പ്രചാരണത്തിന് മറുപടിയുമായി ഷാഫി പറമ്പില്‍ എം.എല്‍.എ. 'നന്ദി പിഷാരടി,ആര്‍ജവത്തോടെ ഒപ്പം നിന്നതിന്. നിര്‍ണായകമായ ഒരു വിജയത്തിന് സാന്നിധ്യം കൊണ്ട് കരുത്ത് പകര്‍ന്നതിന് 'എന്ന മുഖവുരയോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. തന്നോടൊപ്പമുളള പിഷാരടിയുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഷാഫി നന്ദി രേഖപ്പെടുത്തിയത്.
അവരവര്‍ക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല, സലീംകുമാറിനും പിഷാരടിക്കും ധര്‍മജനും ജഗദീഷിനുമൊക്കെയുണ്ടെന്ന് ഷാഫി പറമ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."