12 ദിവസത്തിനിടെ കൊവിഡ് രോഗമുക്തരായത് രണ്ടു ലക്ഷത്തിലധികം പേര്‍: ഈ റെക്കോര്‍ഡ് പകരുന്നത് വലിയ പ്രതീക്ഷയെന്ന് വിദഗ്ധര്‍
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കൊണ്ടുള്ള മാറ്റം ഒരാഴ്ചയ്ക്കുള്ളില്‍ അറിയാനാകുമെന്ന് പ്രതീക്ഷ. കേസുകള്‍ ഒറ്റയടിക്ക് കുത്തനെ കുറയില്ലെങ്കിലും കേസുകള്‍ ഉയരുന്നത് പിടിച്ചു നിര്‍ത്താനാകുമെന്നും പ്രതീക്ഷ പുലര്‍ത്തി വിദഗ്ധര്‍. ഡിസ്ചാര്‍ജ്ജ് പ്രോട്ടോക്കോള്‍ മാറിയതോടെ സംസ്ഥാനത്ത് രോഗമുക്തി നിരക്കും ഉയര്‍ന്നു. 12 ദിവസത്തിനിടെ രണ്ടു ലക്ഷത്തിലധികം പേരാണ് രോഗമുക്തരായത്.
26ന് പ്രോട്ടോക്കോള്‍ വന്ന തൊട്ടടുത്ത ദിവസം 18,400 പേര്‍ രോഗമുക്തരായി. 12 ദിവസത്തിനുള്ളില്‍ രോഗമുക്തരായത് 2,20,366 പേര്‍. ഇത് റെക്കോര്‍ഡാണ്. ലക്ഷണങ്ങള്‍ മാറിയാല്‍ മൂന്നു ദിവസത്തിന് ശേഷം പരിശോധനയ്ക്ക് കാത്തു നില്‍ക്കാതെ തന്നെ ഡിസ്ചാര്‍ജ് എന്നതാണ് പുതിയ രീതി. ഇത് വരും ദിവസങ്ങളിലും ഉയര്‍ന്ന് പ്രതിദിന രോഗികളുടെ എണ്ണത്തിനൊപ്പമെത്തുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ ചികിത്സാ സംംവിധാനങ്ങള്‍ ഞെരുങ്ങുന്നത് ഒരു പരിധി വരെ ഒഴിവാക്കാനുമാകും.
എന്നാല്‍ മരണസംഖ്യയിലാണ് ആശങ്ക. കഴിഞ്ഞ ദിവസം മരണ സംഖ്യ 64 ആയി. നാല്‍പ്പതിനായിരത്തിന് മുകളില്‍ പ്രതിദിന രോഗികളുണ്ടായ ദിവസങ്ങളിലെ കണക്ക് മരണത്തില്‍ പ്രതിഫലിച്ചു കാണാന്‍ രണ്ടാഴ്ച്ചയെങ്കിലുമെടുക്കും. ഇതോടെ വരും ആഴ്ച്ചകളിലെ മരണനിരക്ക് നിര്‍ണായകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."