HOME
DETAILS

കൊടുംവേനല്‍ ആശ്വാസമായി തലസ്ഥാനത്ത് ശക്തമായ മഴ; ഏഴ് ജില്ലകളില്‍ പക്ഷേ ഇന്നും ഉയര്‍ന്ന താപനില

  
Web Desk
April 12 2024 | 11:04 AM

heavy-rains-in-the-capital-rain-may-also-occur-in-northern

തിരുവനന്തപുരം: ചുട്ടുപൊള്ളിക്കുന്ന വേനല്‍ചൂടിന് ആശ്വാസമായി തെക്കന്‍ കേരളത്തില്‍ ശക്തമായ വേനല്‍ മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മഴ തുടരുമെന്നും ശക്തമായ ഇടിമിന്നലും കാറ്റും ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തലസ്ഥാന നഗരിയില്‍ അരമണിക്കൂറോളം നിര്‍ത്താതെ മഴപെയ്തപ്പോള്‍ തന്നെ തമ്പാനൂര്‍ ഉള്‍പ്പെടെയുള്ള പലയിടത്തും വെള്ളക്കെട്ട് ഉണ്ടായത് ജനങ്ങളെ ദുരിതത്തിലാക്കി. ഗതാഗതക്കുരുക്കും ഉണ്ടായി. 

കൊല്ലത്തെ മലയോരമേഖലയിലും മഴ. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചക്ക് ശേഷം മധ്യകേരളത്തിലും മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കേരളതീരത്ത് മല്‍സ്യബന്ധനം വിലക്കി. 

അതേസമയം ഏഴ് ജില്ലകളില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലര്‍ട്ടാണ്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 39 ഡിഗ്രിയാണ് ചൂട്. കോഴിക്കോട് 38 വരെയും കണ്ണൂരില്‍ 37 ഡിഗ്രി വരെയും താപനില ഉയരുമെന്നാണ് മുന്നറിപ്പ്.അതേസമയം വരും ദിവസങ്ങളില്‍ ചൂടിന് ശമനമുണ്ടാകുമെന്നും വടക്കന്‍ കേരളത്തിലടക്കം മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താജ് മഹല്‍ തകര്‍ക്കുമെന്ന് ഭീഷണി

National
  •  10 days ago
No Image

66.5 ഏക്കർ ദേവസ്വം ഭൂമി എൻ.എസ്.എസ് കൈയേറി; തിരിച്ചുപിടിക്കാൻ നടപടികളുമായി മലബാർ ദേവസ്വം

Kerala
  •  10 days ago
No Image

സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി

Saudi-arabia
  •  10 days ago
No Image

യുഎഇ കാലാവസ്ഥ; താപനില 7 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞേക്കും

uae
  •  10 days ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് പരസ്യം: വീഴ്ച വരുത്തിയവര്‍ക്ക് ശാസന

Kerala
  •  10 days ago
No Image

അകാലിദള്‍ നേതാവ് സുക്ബീര്‍ സിങ് ബാദലിന് നേരെ വെടിവെപ്പ്, പരുക്ക്; അക്രമിയെ കീഴ്‌പ്പെടുത്തി 

National
  •  10 days ago
No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

Kerala
  •  10 days ago
No Image

ഗതാഗതം, സ്വദേശിവല്‍ക്കരണം; 2025ല്‍ UAEയില്‍ വരുന്ന പ്രധാന അഞ്ചു നിയമങ്ങള്‍ അറിഞ്ഞിരിക്കാം

uae
  •  10 days ago
No Image

വിഴിഞ്ഞം: വിജയകരമായി പിന്നിട്ട് പരീക്ഷണഘട്ടം;  സംസ്ഥാനത്തിന് വരുമാനം എട്ട് കോടിയിലേറെ

Kerala
  •  10 days ago
No Image

ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  10 days ago