ജി.എസ്.ടി ഒഴിവാക്കുന്നത് തിരിച്ചടിയാകും; മമതയുടെ കത്തിന് പിന്നാലെ വിശദീകരണവുമായി നിര്‍മലാ സീതാരാമന്
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് ജി.എസ്.ടി ഒഴിവാക്കിയാല്‍ തിരിച്ചടിയാകുമെന്ന് കേന്ദ്രധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്. ഇത് വാക്സിന് വില കൂടാന്‍ കാരണമാകുമെന്നും ഇന്പുട് ടാക്സ് ക്രെഡിറ്റ് ആനുകൂല്യം ലഭ്യമാകില്ലെന്നും മന്ത്രി പറഞ്ഞു.
വാക്സിനുകള്‍ക്ക് 5 ശതമാനം നികുതിയും മരുന്നുകള്‍ക്കും ഓക്സിജനും 12 ശതമാനം നികുതിയും അനിവാര്യമാണെന്ന് അവര്‍ പറഞ്ഞു.
കൊവിഡ് -19 മരുന്നുകളും അനുബന്ധ വസ്തുക്കളും ഇതിനകം ഇറക്കുമതി നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇന്റഗ്രേറ്റഡ് ചരക്ക് സേവനനികുതിയുടെ (ഐജിഎസ്ടി) 70 ശതമാനം സംസ്ഥാനങ്ങളിലേക്കാണ് പോകുന്നതെന്നും നിര്‍മലാ സീതാരാമന് ട്വിറ്ററിലൂടെ വ്യക്തമാക്കി.
അതേസമയം, കൊവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ മരുന്നും ചികിത്സാ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവ് ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."