ക്രിസ്ത്യന്‍പാതയിലൂടെ കേരളത്തില്‍ കാവിഭരണം: തന്ത്രങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ ബി.ജെ.പി
കൊച്ചി: നോര്‍ത്ത് ഈസ്റ്റിലെ വിജയത്തിന് ശേഷം ദക്ഷിണേന്ത്യയിലേക്ക് ശ്രദ്ധ തിരിക്കുന്ന ബി.ജെ.പി കേന്ദ്രനേതൃത്വം ക്രിസ്ത്യന്‍ നേതൃത്വത്തെ കൂട്ടുപിടിച്ച് കേരളത്തിലേക്കുളള കുതന്ത്രങ്ങളുടെ മൂര്‍ച്ച കൂട്ടുന്നു. വിവിധ യോഗങ്ങളില്‍ കേരളത്തില്‍ സീറ്റുകള്‍ നേടുമെന്നും അതിനായി ചിലരുമായി കൂട്ടുകൂടുമെന്നും ആവര്‍ത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും സംഘവും കുതന്ത്രങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ്. ഇതിനായി കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തെ അടുപ്പിച്ചും മുസ്‌ലിം വിരുദ്ധനിലപാടുകളിലൂടെയും വോട്ട് ബാങ്കുണ്ടാക്കാനാണ് കഠിനശ്രമം നടത്തുന്നത്.
ഇതിന്റെ ഭാഗമായി ക്രിസ്ത്യന്‍ തീവ്രസ്വഭാവമുളള സംഘടനയെയും കൂട്ടുപിടിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ വോട്ടുകള്‍ അടുപ്പിക്കുന്നതിന്റെ ശ്രമങ്ങള്‍ ബി.ജെ.പി നേരത്തേ മുതല്‍ ആരംഭിച്ചിരുന്നു. പലവട്ടം മുതിര്‍ന്നതും ഉയര്‍ന്ന പദവിയിലിരിക്കുന്നതുമായ പുരോഹിതന്‍മാര്‍ക്ക് വിരുന്ന് സല്‍ക്കാരം ഒരുക്കിയും ആശംസകള്‍ നേര്‍ന്നും ബന്ധങ്ങള്‍ ആഴത്തിലാക്കിയിട്ടുണ്ട്. പുതിയ തന്ത്രങ്ങളുടെ ഭാഗമായി വിശേഷദിവസമായ ഈസ്റ്ററിന് ബി.ജെ.പി അംഗങ്ങള്‍ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ സന്ദര്‍ശിച്ച് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. കൂടുതെ വിഷുദിനത്തില്‍ തങ്ങളുടെ വീടുകളിലേക്ക് ഇവരെ ക്ഷണിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കേരളത്തിന്റെ ചാര്‍ജ് വഹിക്കുന്ന പ്രകാശ് ജാവ്‌ദേകര്‍ പരസ്യമായി അറിയിച്ചിരുന്നു.
എന്നാല്‍ ഗൃഹസന്ദര്‍ശനത്തില്‍ ലവ് ജിഹാദ് പോലുളള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും സംഘപരിവാറുകാര്‍ തെരഞ്ഞെടുത്ത ചില സാധാരണക്കാരുടെ മനസില്‍ മതവിദ്വേഷം കുത്തിനിറക്കാനും നീക്കമുണ്ട്. കൂടാതെ ബി.ജെ.പി , ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍ കൂടുതലായും അനുഭവിച്ച് വരുന്ന കേന്ദ്രസര്‍ക്കാരിന്റെ ചില പദ്ധതികള്‍ ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് കൂടി നിബന്ധനകള്‍ ലഘൂകരിച്ച് നല്‍കാനും ആലോചിക്കുന്നുണ്ട്. വാഗ്ദാനങ്ങള്‍ കൊണ്ട് മാത്രം കേരളത്തില്‍ വോട്ട് ലഭിക്കില്ലെന്ന തിരിച്ചറിവുളള കേന്ദ്രനേതൃത്വം വിവിധ സമ്മാനങ്ങളും ആവശ്യമെങ്കില്‍ പണവും നല്‍കി സ്വാധീനവലയത്തിലാക്കാനും ഗൃഹസന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.
അന്തര്‍ദേശീയതലത്തില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഇരകള്‍ ക്രിസ്തുമത വിശ്വാസികളാണെന്ന തെറ്റിദ്ധാരണകള്‍ ആളിക്കത്തിക്കാനും സന്ദര്‍ശനത്തിലൂടെ നടപ്പാക്കാനും ഉദ്ദ്യേശിക്കുന്നുണ്ട്. വിവിധ വേദികളില്‍ കേരളത്തെക്കുറിച്ച് മോദിയും അമിത്ഷായും നിരന്തരമായി സംസാരിക്കുന്നതും ഇത്തരം നീക്കങ്ങളുടെ ഭാഗമാണ്. കേരളത്തില്‍ 18.38 ശതമാനം വരുന്ന ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും പരമാവധി വോട്ടുകള്‍ അടര്‍ത്താന്‍ എന്ത് തരത്തിലുളള നീക്കം നടത്താനും പ്രവര്‍ത്തകരോട് നേതാക്കള്‍ രഹസ്യമായി ആവശ്യപ്പെട്ടിട്ടുളളതായാണ് വിവരം. ഇതിന്റെ തുടക്കമാണ് ഈസ്റ്ററിന് തുടക്കമാകുന്നത്. ബി.ഡി.ജെ. എസ് പോലുളള പാര്‍ട്ടികളോടൊപ്പം ക്രിസ്ത്യന്‍ വോട്ടുകളും ഉള്‍പ്പെടുത്തിയുളള വിജയമന്ത്രമാണ് തെരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ നടപ്പാക്കാന്‍ ബി.ജെ.പി നീക്കം. കൂടാതെ സംഘപരിവാറിന്റെ കീഴിലുളള ഒരു തീവ്രക്രിസ്ത്യന്‍ സംഘടനയെയും കൂട്ടുപിടിച്ചാണ് ബി.ജെ.പി കേരളത്തില്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. ചില ക്രിസ്ത്യന്‍ പുരോഹിതരെ ഉപയോഗിച്ച് ഇതരസമുദായങ്ങള്‍ക്കെതിരെ പ്രസ്താവനകള്‍ ഇറക്കി പ്രകോപിപ്പിക്കാനും നീക്കമുണ്ടെന്നറിയുന്നു.
അതിനിടെ സംഘപരിവാര്‍ ശക്തികള്‍ക്ക് മുന്നില്‍ അടിയറവ് പറയേണ്ടെന്ന നിലപാടില്‍ ക്രിസ്ത്യസമുദായത്തിലെ ചില കക്ഷികളും നിലപാടെടുക്കാനും സാധ്യതയുണ്ട്. ഉത്തരേന്ത്യയില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ക്കും ദേവാലയങ്ങള്‍ക്കും എതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. ബി.ജെ.പിയുടെ ഈ നീക്കത്തെ ചെറുക്കാന്‍ ഇടതുവലതു പക്ഷപാര്‍ട്ടികളും സഖ്യകക്ഷികളും പദ്ധതികള്‍ അണിയറയില്‍ തയ്യാറാക്കുന്നുണ്ട്. ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇത്തരം നീക്കങ്ങളുടെ പ്രതിഫലനങ്ങളുണ്ടാകുമോയെന്ന് കാത്തിരുന്ന് കാണണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."