ബ്രഹ്മപുരത്ത് ജനങ്ങള്‍ പ്രാണവായുവിനായി പരക്കം പായുന്നു, മുഖ്യമന്ത്രിയെവിടെ?; രൂക്ഷ വിമര്‍ശനവുമായി വി.മുരളീധരന്‍
തിരുവനന്തപുരം: ബ്രഹ്മപുരത്തെ മാലിന്യസംസ്‌കരണ പ്ലാന്റിന്റെ വിഷയത്തില്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സംഭവത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്രഹ്മപുരം തീപിടിത്തില്‍ ജനം പ്രാണവായുവിനായി പരക്കം പായുമ്പോള് കേരളത്തിന്റെ മുഖ്യമന്ത്രി എവിടെയാണെന്നും കൊവിഡ്കാലത്ത് മലയാളികളെ ഉപദേശിച്ച പിണറായി വിജയന്‍ ദുരന്തമുഖത്തേക്ക് തിരിഞ്ഞുനോക്കാത്തതെന്തെന്നും വി മുരളീധരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
ചിരട്ട കമഴ്ത്തിയിട്ടില്ലെങ്കില് കൊതുകുവരും എന്നുപോലും കൊവിഡ് കാലത്ത് മലയാളികളെ ഉപദേശിച്ച പിണറായി വിജയന് ഈ ദുരന്തമുഖത്തേക്ക് തിരിഞ്ഞുനോക്കാത്തതെന്തുകൊണ്ടാണെന്നും ആണവദുരന്തത്തിന് തുല്യമെന്ന് വിദഗ്ധര് വിശേഷിപ്പിച്ച ദുരന്തമുഖത്ത്, 'ക്യാപ്റ്റന്' എവിടെയെന്ന് മാധ്യമങ്ങളും അന്വേഷിക്കാത്തത് അദ്ഭുതകരമാണന്നും മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."