HOME
DETAILS
MAL
വിവാഹത്തിന് എത്തിയത് 75 പേര്; കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് വധുവിന്റെ പിതാവിനെതിരെ കേസ്
backup
May 09 2021 | 16:05 PM
പത്തനംതിട്ട: ലോക്ഡൗണില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയതിന് വധുവിന്റെ പിതാവിനെതിരെ കേസ്. 20 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി ലഭിച്ച വിവാഹത്തില്‍ 75 പേരാണ് പങ്കെടുത്തത്. പത്തനംതിട്ട നഗരപരിധിയില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെയുളള വള്ളിക്കോട്ടാണ് സംഭവം നടന്നത്.
ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വിവാഹത്തിന് അനുമതി തേടിയിരുന്നു.എന്നാല്‍ പത്തനംതിട്ട പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം നടന്നതിന്റെ അടിസ്ഥാനത്തില്‍ വധുവിന്റെ പിതാവിനും മണ്ഡപം മാനേജര്‍മാക്കെതിരേയും കേസെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."