HOME
DETAILS
MAL
ഇനി പഴകിയ മത്സ്യം കഴിച്ച് പണിമേടിക്കണ്ട;നല്ല മത്സ്യം തിരഞ്ഞെടുക്കാന്‍ 5 മാര്‍ഗ്ഗങ്ങള്‍
backup
April 28 2022 | 08:04 AM
കോഴിക്കോട്: പഴകിയ മത്സ്യങ്ങള്‍ മാര്‍ക്കറ്റില്‍ സുലഭമായിക്കൊണ്ടിരിക്കുകയാണ്. കച്ചവടക്കാരന്റെ വാക്കുകളില്‍ വീണു പോകാതെ എങ്ങനെ നല്ല മത്സ്യത്തെ തിരഞ്ഞെടുക്കാമെന്നതിനെ കുറിച്ച് എല്ലാവരും ബോധവാന്മാരായിരിക്കണം. അതിനിതാ അഞ്ച് മാര്‍ഗങ്ങള്‍
- നല്ല മത്സ്യങ്ങള്‍ക്ക് സ്വാഭാവിക തിളക്കമുണ്ടാകും.
- ദുര്‍ഗന്ധം ഉണ്ടാവില്ല.
- മാംസത്തിന് ഉറുപ്പുള്ളവയായിരിക്കും.എന്നാല്‍ ചെറുതായി അമര്‍ത്തുമ്പോള്‍ കുഴിഞ്ഞുപോവുകയും അതേ അവസ്ഥയില്‍ തുടരുകയും ചെയ്താല്‍ അത് ചീത്ത മത്സ്യമാണ്.
- നല്ല മത്സ്യങ്ങള്‍ക്ക് യാതൊരു നിറ വ്യത്യാസവുമില്ലാത്ത നല്ല തിളങ്ങുന്ന കണ്ണുകളായിരിക്കും. കലങ്ങിയ കണ്ണുകള്‍ ചീത്ത മത്സ്യത്തിന്റെ ലക്ഷണമാണ്.
- നല്ല മത്സ്യത്തിന്റെ ചെകിള പൂക്കള്‍ക്ക് നല്ല ചുവപ്പുനിറം കാണാം. പഴകിയ മത്സ്യത്തില്‍ തവിട്ടു നിറത്തിലോ ഇരുണ്ടതോ ആയ ചെകിളപ്പൂക്കളാണ് ഉണ്ടാവുക.
പലയിടത്ത് നിന്നും പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുക്കുന്ന സാഹചര്യം വന്നതോടെയാണ് കോഴിക്കോട് ജില്ലാ കലക്ടര്‍ നല്ല മത്സ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."