HOME
DETAILS
MAL
മാതൃദിനത്തില്‍ അമ്മയ്ക്കൊപ്പം മത്സ്യവില്പന നടത്തി മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം
backup
May 10 2021 | 01:05 AM
തൃക്കരിപ്പൂര്‍: ലോക മാതൃദിനത്തില്‍ അമ്മയ്ക്കു കൈതാങ്ങ് നല്കി മാതൃകകാട്ടി മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം എം. സുരേഷ്.
മത്സ്യ തൊഴിലാളിയായ അമ്മയെ മാതൃ ദിനത്തില്‍ മത്സ്യ വില്പനയില് സഹായിക്കുന്ന ചിത്രം ഇന്നലെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തൃക്കരിപ്പൂര്‍ എടാട്ടുമ്മലിലെ വീടിനു മുന്നിലാണ് മത്സ്യ വില്പന നടത്താന്‍ സുരേഷ് അമ്മയ്ക്കൊപ്പം കൂടിയത്.
സുരേഷ് രണ്ടു വര്‍ഷം ഈസ്റ്റ് ബംഗാള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ഈസ്റ്റ് ബംഗാള്‍ ക്ലബ്ബ് ഒരുവര്‍ഷത്തിലധികം ഒരു താരത്തിനും ക്യാപ്റ്റന്‍സി നല്‍കില്ല.
എന്നാല്‍ സുരേഷിന് രണ്ടുവര്‍ഷം ക്യാപ്റ്റന്‍ പദവി നല്കി. ഈ താരം കൊല്‍ക്കത്ത ഫുട്ബോളില്‍ എത്രമാത്രം ചലനം സൃഷ്ടിച്ചു എന്നറിയാന്‍ ഇതുമാത്രം മതി. ആരോഗ്യ വകുപ്പ് ജീവനക്കാരനായ സുരേഷ് തൃക്കരിപ്പൂരിലെ ഫുട്ബോള്‍ അക്കാദമിയില്‍ പരിശീലകനാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."