അവശ്യസാധനങ്ങളും മരുന്നുകളും വീട്ടിലെത്തിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്; ആദ്യ പരീക്ഷണം കോഴിക്കോട് ജില്ലയില്‍
കോഴിക്കോട്: ലോക്ക്ഡൗണ്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങളും മരുന്നുകളും കണ്‍സ്യൂമര്‍ഫെഡ് വീട്ടിലെത്തിക്കുന്നു. ഓണ്‍ലൈന്‍ സംവിധാനത്തിലാണ് കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനം. ആദ്യ പരീക്ഷണം കോഴിക്കോട് ജില്ലയിലാണ്.
ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലെയും, നീതി മെഡിക്കല്‍ സ്റ്റോറുകളിലെയും വാട്സാപ്പ് നമ്പറില്‍ ലഭിക്കുന്ന ഓര്‍ഡറുകള്‍ വീടുകളില്‍ എത്തിക്കുന്നതിന് പുറമേയാണ് ഓണ്‍ലൈന്‍ ആയി ഓര്‍ഡറെടുത്ത് സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന പുതിയ സംവിധാനം ആരംഭിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ 14 കേന്ദ്രങ്ങളില്‍ മരുന്നുകളും അവശ്യസാധനങ്ങളും എത്തിക്കും. പിന്നീട് എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ആരംഭിക്കാനും മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കാനുമാണ് ഉദ്ദേശം. എല്ലാ നിത്യോപയോഗ സാധനങ്ങളും പോര്‍ട്ടല്‍ വഴി ഓര്‍ഡര്‍ ചെയ്താല്‍ എത്രയും വേഗം വീട്ടില്‍ ഡെലിവര്‍ ചെയ്യാനുള്ള സാങ്കേതിക വിദ്യയോടെയാണ് വെബ്പോര്‍ട്ടല്‍ തയാറാക്കിയിരിക്കുന്നത്.
നേരത്തെ അവശ്യമരുന്നുകളും മാസ്കും സാനിറ്റൈസറും ഉള്‍പ്പെടെ 10 ഇനങ്ങള്‍ ഉള്‍പ്പെടുത്തി കോവിഡ് പ്രതിരോധ കിറ്റ് 200 രൂപയ്ക്ക് കണ്‍സ്യൂമര്‍ഫെഡ് വിപണിയിലെത്തിച്ചിരുന്നു. പദ്ധതിയുടെ ഓണ്‍ലൈന്‍ വെബ്പോര്‍ട്ടലിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. പോര്‍ട്ടലിന്റെ പ്രകാശനം ഇന്നാണ് സംഘടിപ്പിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."