തിരിച്ചടി പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും: സോണിയ
ന്യൂഡല്‍ഹി: കേരളമടക്കമുള്ള സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി.
കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പൊളിച്ചെഴുത്ത് വേണ്ടിവരുമെന്ന് അവര്‍ സൂചനനല്‍കി. തിരിച്ചടികള്‍ പരിശോധിക്കുന്നതിനൊപ്പം നമ്മുടെ വീട് ക്രമീകരിക്കേണ്ടതുണ്ടെന്നു പറഞ്ഞ സോണിയ, കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പ്രതീക്ഷിച്ചതിനേക്കാളും മോശമായിരുന്നു അസമിലെയും കേരളത്തിലെയും ഫലം. പാര്‍ട്ടിയുടെ പ്രകടനത്തില്‍ കടുത്ത നിരാശയുണ്ട്. ഇതിന്റെ കാരണം അതതു സംസ്ഥാനങ്ങളിലെ നേതാക്കള്‍ തന്നെ വിശദീകരിക്കണം. ഗുരുതരമായ തിരിച്ചടികള്‍ നാം ശ്രദ്ധിക്കണം.
തോല്‍വിക്ക് കാരണമായ എല്ലാ വശങ്ങളും പരിശോധിക്കാനും വളരെ വേഗത്തില്‍ റിപ്പോര്‍ട്ട് നല്‍കാനുമായാണ് പ്രത്യേകസമിതിയെ നിയോഗിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയെന്നും സോണിയ പ്രവര്‍ത്തകസമിതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."