HOME
DETAILS
MAL
ചൈനയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മടങ്ങിപ്പോകാന്‍ അനുമതി; മെയ് എട്ടിനകം ഗൂഗിള്‍ ഫോമില്‍ വിവരങ്ങള്‍ നല്‍കണം
backup
April 29 2022 | 16:04 PM
ന്യൂഡല്‍ഹി: കൊവിഡിനെത്തുടര്‍ന്ന് ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് പോന്ന വിദ്യാര്‍ഥികള്‍ക്കു പഠനത്തിനായി തിരികെ പോകാന്‍ അനുമതി. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് വിസക്കും വിമാന സര്‍വിസിനും നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ രണ്ടു വര്‍ഷമായി വിദ്യാര്‍ഥികള്‍ തിരികെ പോകാനാകാതെ നാട്ടിലാണ്.
ഇന്ത്യ നല്കുന്ന പട്ടിക പ്രകാരമായിരിക്കും പ്രവേശനം. ഇതിനായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഗൂഗിള്‍ ഫോമില്‍ മേയ് എട്ടിനകം വിവരങ്ങള്‍ നല്‍കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പഠനത്തിനായി ചൈനയിലേക്ക് തിരികെ പോകാനിരിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആശങ്കകള്‍ക്ക് ചൈന വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."