HOME
DETAILS

ഖുര്‍ആന്‍ പഠനം: ആംഗ്യ ഭാഷാ സഹായിയുടെ പത്ത് പതിപ്പുകളുമായി മുഹമ്മദ് ഇഖ്ബാല്‍

  
backup
April 29 2022 | 16:04 PM

quraan-dubai-news-muhammed-iqbal-2541545

ദുബൈ: അല്ലാഹുവിന്റെ വചനങ്ങള്‍ ആംഗ്യഭാഷയിലും പഠിക്കാനായി മുഹമ്മദ് ഇഖ്ബാല്‍ തയാറാക്കിയ പുസ്തകത്തിന് ഇനി പത്ത് വ്യത്യസ്ഥ പതിപ്പുകള്‍. കേള്‍വി പരിമിതര്‍ക്ക് വി.ഖുര്‍ആന്‍ പഠിക്കാനായി കേരളത്തില്‍ ഇറക്കിയ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങുന്നതോടൊപ്പമാണ് മറ്റ് ഒന്‍പത് ഭാഷകളിലേക്കുമായി പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ആഗ്യഭാഷയ്ക്ക് അതിരുകളില്ലെങ്കിലും അവതാരികയും വിവരങ്ങളും ഉള്‍ക്കൊള്ളിച്ചാണ് മറ്റ് ഒന്‍പത് പതിപ്പുകളും ഇറങ്ങുന്നത്.

 

അറബിക്, ഇംഗഌഷ്, തമിഴ്, തെലുങ്കു, കന്നഡ, ഉറുദു, ഹിന്ദി, ബംഗാളി, അസമി ഭാഷകളിലേക്കാണ് തന്റെ ആഗ്യ ഭാഷാ പഠന സഹായി പുറത്തിറക്കുന്നതെന്ന് മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു. അറബി ഭാഷയിലെ പുസ്തകത്തിന് പെരുമ്പിലാവ് ഇമാം ഹദ്ദാദ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സയ്യിദ് ഹാശിം അല്‍ ഹദ്ദാദാണ് അവതാരിക നിര്‍വഹിച്ചത്.
അറബി ലിപിക്ക് മൂകഭാഷയുടെ ചിഹ്നങ്ങല്‍ നല്‍കി ഏകീകൃതവും കൃത്യവുമായ ഒരു ഖുര്‍ആന്‍ പഠന സംരംഭം ഒരുക്കുന്നതിനായാണ് കോഴിക്കോട്ട് സ്ഥിരതാമസമാക്കിയ അസം സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ ശ്രമം തുടങ്ങിയത്.

28 അക്ഷരങ്ങളുള്ള അറബി ഭാഷയില്‍ 36 സൈനുകളും പത്ത് അക്കങ്ങളും ഉള്‍ക്കൊള്ളിച്ചാണ് 48 പേജുള്ള പുസ്തകം തയാറാക്കിയത്. രണ്ടു വര്‍ഷം മുമ്പാണ് മലയാളത്തില്‍ പുസ്തകം പുറത്തിറങ്ങിയത്. കേള്‍വി, സംസാര പരമിതിയുള്ള വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ നല്ല സ്വീകാര്യതയാണ് പുസ്തകത്തിനുണ്ടായത്.
നേരത്തെ അന്ധര്‍ക്കായുള്ള ബ്രെയിലി ഖുര്‍ആന്‍ പദ്ധതിയുമായും മുഹമ്മദ് ഇഖ്ബാല്‍ രംഗത്തുണ്ടായിരുന്നു.

ഇസ്‌ലാമിന്റെ മാനവികതയും വശ്യതയും തിരിച്ചറിഞ്ഞ് ഇസ്ലാം മതം ആശ്ലേഷിച്ച അസം സ്വദേശിയായ മുഹമ്മദ് ഇഖ്ബാല്‍ ദുബൈ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ദര്‍ശന ടിവിയില്‍ പ്രോംഗ്രാം പ്രൊഡ്യൂസറായി പ്രവര്‍ത്തിച്ചു വരികയാണ് ഇദ്ദേഹം. ദുബൈ എക്‌സ്‌പോയിലെ വിവിധ രാജ്യങ്ങളുടെ പവലിയനുകളില്‍ ആംഗ്യ ഭാഷ ഖുര്‍ആന്‍പഠന സഹായി ഇദ്ദേഹം പരിചയപ്പെടുത്തിയിരുന്നു. ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികള്‍ പുസ്തകം തങ്ങളുടെ രാജ്യത്ത് പ്രസിദ്ധീകരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചതായും ഇഖ്ബാല്‍ പറഞ്ഞു. പത്തു ഭാഷകളിലായുള്ള പുസ്തകത്തിന്റെ പ്രസിദ്ധീകരണം പെരുന്നാളിനു ശേഷം നടക്കുമെന്ന് ഇഖ്ബാല്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago