HOME
DETAILS
MAL
സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി ചിഞ്ചുറാണി യു.എ.ഇയിലേക്ക്
backup
April 30 2022 | 06:04 AM
യാത്രാ ചെലവ് സർക്കാർ വഹിക്കും
തിരുവനന്തപുരം
മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി വിദേശത്തേക്ക്. മെയ് ആറു മുതൽ എട്ടു വരെ യു.എ.ഇയിൽ നടക്കുന്ന ലോക മലയാളി കൗൺസിലിന്റെ 'കുടുംബസംഗമം' എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് മന്ത്രി ചിഞ്ചു റാണി വിദേശത്തേക്ക് പറക്കുന്നത്. മന്ത്രിയുടെ യാത്രയുടെ ചെലവ് സർക്കാർ വഹിക്കും. യു.എ.ഇയിലെ താമസവും അവിടെ എത്തിയതിനുശേഷമുള്ള യാത്രയുടെ ചെലവും സംഘാടകരാണ് വഹിക്കുന്നത്.
മെയ് അഞ്ചിന് തിരിക്കുന്ന മന്ത്രി ഒൻപതിന് മടങ്ങിയെത്തും. മന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് ഇറക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."