HOME
DETAILS

വോട്ടെടുപ്പിന് ആഴ്ചമാത്രം; ആളും ആരവവുമില്ലാതെ മണിപ്പൂര്‍

  
ബഷീര്‍ മാടാല
April 13 2024 | 04:04 AM

Manipur without people and noise

ഇംഫാല്‍: തലസ്ഥാന നഗരിയായ ഇംഫാല്‍ തെരഞ്ഞെടുപ്പ് ബഹളങ്ങളില്‍ നിന്നും മുക്തമാണ്. ഏപ്രില്‍ 19ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് മണിപ്പൂര്‍. ഇനി ഒരാഴ്ച മാത്രമെ വോട്ടിനുള്ളൂ. എന്നിട്ടും ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നതറിയാന്‍ ഒരു മാര്‍ഗവുമില്ല. നഗരത്തില്‍ എവിടെയും രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളില്ല. തോരണങ്ങളില്ല. പോസ്റ്ററുകളോ, തെരഞ്ഞെടുപ്പ് റാലികളോ, ചെറിയ യോഗങ്ങള്‍ പോലും കാണാനില്ല. 

നഗരഹൃദയഭൂമിയായ കംഗ്ലാ ഫോര്‍ട്ടിന് അടുത്തായി കോണ്‍ഗ്രസ്, ബി.ജെ.പി പാര്‍ട്ടികളുടെ ഓഫിസുകളിലും അനക്കങ്ങളില്ല. ഇവരുടെ ഓഫിസില്‍ കയറിയെങ്കിലും കാര്യമായ പ്രതികരണങ്ങള്‍ കിട്ടിയില്ല. തെരഞ്ഞെടുപ്പ് വിവരം എല്ലാവര്‍ക്കും അറിയാമെന്നും അവര്‍ ഏറ്റവും നല്ല സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുമെന്നും കോണ്‍ഗ്രസുകാര്‍ പറയുന്നു. സംസ്ഥാനത്ത് എവിടെയും സ്വതന്ത്രമായി ചെന്ന് വോട്ട് ചോദിക്കാനുള്ള നില ഇതുവരെയും ഉണ്ടായിട്ടില്ല. 

കഴിഞ്ഞ രണ്ടാഴ്ചയായി തങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെയും, പത്രങ്ങള്‍, പ്രാദേശിക ചാനലുകള്‍ എന്നിവയിലൂടെയാണ് വോട്ട് അഭ്യര്‍ഥിക്കുന്നതെന്ന് ഇന്നര്‍ മണിപ്പൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ.ബി മോല്‍ അകോയ്ജം പറഞ്ഞു. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് സങ്കീര്‍ണമാണ് സാഹചര്യം. ഒരു വര്‍ഷമായി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 
ബി.ജെ.പിയുടെ കേന്ദ്ര സംസ്ഥാന ഭരണം ജനങ്ങളെ പൂര്‍ണമായും ഭിന്നിപ്പിച്ചു. ഇതിനെതിരായ വികാരം സംസ്ഥാനത്ത് പ്രകടമാണ്. ഇന്നര്‍, ഔട്ടര്‍ ലോക്സഭാ സീറ്റുകളില്‍ തങ്ങള്‍ വിജയിക്കുമെന്ന് ബിമോല്‍ അകോയ്ജം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വോട്ടുതേടി പ്രാദേശിക നേതാക്കള്‍ ചിലയിടങ്ങളില്‍ വീടുകള്‍ കയറിയിറങ്ങുന്നുണ്ടെങ്കിലും ഒരു പ്രചാരണ സ്വഭാവം ഇനിയും ഉണ്ടായിട്ടില്ല. പ്രധാന കാരണം ജനങ്ങളുടെ നിസ്സംഗത തന്നെയാണ്. ആരെ തെരഞ്ഞെടുത്തിട്ടും കാര്യമില്ലെന്ന് ഇവര്‍ കരുതുന്നു. കലാപത്തിന്റെ തീ അണക്കാന്‍ ഇവരാരും ഉണ്ടായിരുന്നില്ലെന്ന് എല്ലാവരും പറയുന്നു. വംശീയകലാപം മുളയിലേ ഇല്ലാതാക്കുന്നതിന് പകരം അതു വ്യാപിപ്പിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് തെരഞ്ഞെടുപ്പ് കാലത്ത് മണിപ്പൂരികള്‍ തുറന്നു സമ്മതിക്കുന്നു. 
രണ്ട് ലോക്സഭാ  സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമ്പോള്‍, ഒന്നില്‍ ബി.ജെ.പിയും ഒരിടത്ത്  സഖ്യകക്ഷിയായ നാഗാ പീപ്പിള്‍സ് പാര്‍ട്ടിയുമാണ് രംഗത്തുള്ളത്. മെയ്തി വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ഇന്നര്‍ മണിപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്ന് നേതൃത്വം വ്യക്തമാക്കി.

 സംസ്ഥാന മന്ത്രി കൂടിയായ ബസന്ത് കുമാറിലൂടെ സീറ്റ് നിലനിര്‍ത്താന്‍ ബി.ജെ.പി സജീവമാണ്. ഭരണ വിരുദ്ധവികാരം രൂക്ഷമായ ഇവിടെ ഇത് മുന്നില്‍ കണ്ട് ഔട്ടര്‍ മണിപ്പൂരില്‍ നാഗാ സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുകയാണ് ബി.ജെ.പി ചെയ്തത്. കുക്കി സോമി വിഭാഗക്കാരുടെ വോട്ട് നാഗാ സ്ഥാനാര്‍ഥിക്ക് ലഭിച്ചാല്‍ മാത്രമെ ഇവിടെ ബി.ജെ.പിക്ക് ജയിക്കാന്‍ കഴിയൂ. കുക്കി, സോമി വിഭാഗക്കാര്‍ വോട്ട് ബഹിഷകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും നിര്‍ണായക തെരഞ്ഞെടുപ്പില്‍ അവര്‍ വോട്ട് ചെയ്യാനെത്തുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഇത് കോണ്‍ഗ്രസിന് ഗുണം ലഭിക്കുകയും ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  7 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  8 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  8 days ago
No Image

എലത്തൂരില്‍ വീണ്ടും ഇന്ധനച്ചോര്‍ച്ചയെന്ന് നാട്ടുകാര്‍; ഇന്ന് സംയുക്ത പരിശോധന

Kerala
  •  8 days ago
No Image

നായാടി മുതൽ നസ്രാണി വരെ; വർഗീയ  ചേരിതിരിവിന് വീണ്ടും വെള്ളാപ്പള്ളി

Kerala
  •  8 days ago
No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  8 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  8 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  8 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  8 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  8 days ago